യാത്ര ഉറപ്പാക്കുന്നതിന് മുൻകൂട്ടി ടിപ്പുകൾ ശേഖരിക്കുന്ന വിഷയത്തിൽ മറുപടി നൽകാൻ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഊബറിന് കേന്ദ്രം നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ വിഷയത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. റൈഡുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ഡ്രൈവർമാർക്ക് ടിപ്പുകൾ നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മുൻകൂർ ടിപ്പ് സംബന്ധിച്ചാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഊബറിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

സമാന രീതി പിന്തുടരുന്ന മറ്റൊരു റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്‌ക്കെതിരെയും ഇതേ രീതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സേവനത്തിൽ അന്യായമായ പക്ഷപാതം സൃഷ്ടിക്കുന്ന ഒന്നാണ് മുൻകൂർ ടിപ്പിംഗെന്നും ഉപഭോക്തൃ അവകാശങ്ങളിൽ കൃത്രിമത്വം കാണിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നതായും സിസിപിഎ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ആപ്പ് അധിഷ്ഠിത റൈഡ് മോഡലുകൾ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
India’s Central Consumer Protection Authority has issued a 15-day notice to Uber regarding its “advance tip” feature, which encourages pre-ride tipping. Union Minister Pralhad Joshi labeled the practice unethical, and other apps like Rapido could face similar scrutiny as the government prioritizes consumer rights in ride-hailing services.