ആഗോള ടെക് കമ്പനി ടെസ്ലയുടെ ‘എഐ തലയാണ്’ ഇന്ത്യക്കാരനായ അശോക് എലുസ്വാമി. സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ എന്ന ടെസ്ലയുടെ സ്വപ്നപദ്ധതി ആദ്യമായി ആരംഭിച്ചത് ഒൻപതു വർഷങ്ങൾക്കു മുൻപാണ്. അന്നു മുതൽ ഇലക്ട്രിക് ഓട്ടോ കമ്പനിയുടെ എഐ/ഓട്ടോ പൈലറ്റ് സംവിധാനത്തിന് ചുക്കാൻ പിടിക്കുന്നത് അശോകാണ്. എഐ/ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ സോഫ്റ്റ് വെയർ ടീമിനെ സംബന്ധിച്ച് ഒൻപതു വർഷങ്ങൾക്കു മുൻപുള്ള തന്റെയൊരു പോസ്റ്റ് റീഷെയർ ചെയ്ത് അശോകിനെ പ്രശംസിച്ചിരിക്കുകയാണ് ടെസ്ല ഉടമ ഇലോൺ മസ്ക് ഇപ്പോൾ.
ടീമിനായി ആദ്യം ഇന്റർവ്യൂ ചെയ്തത് അശോകിനെ തന്നെയായിരുന്നു എന്ന് മസ്ക് ഓർത്തെടുക്കുന്നു. ടെസ്ല ഓട്ടോപൈലറ്റ് പിന്നീട് എഐ എന്നു പേരു മാറ്റിയിരുന്നു. നിലവിൽ എഐയെ നയിക്കുന്നത് അശോകാണ്. അതേ കാലത്തു തന്നെ, ഇപ്പോൾ ഒപ്റ്റിമസിനെ നയിക്കുന്ന മിലനും പദ്ധതിക്കൊപ്പം ചേർന്നു. ഇങ്ങനെ ടെസ്ല എഐയ്ക്ക് ഒപ്പമുള്ള ഭൂരിഭാഗം പേരും ആദ്യകാലം മുതൽത്തന്നെ കമ്പനിക്കൊപ്പം ഉള്ളവരാണെന്ന് പോസ്റ്റിൽ മസ്ക് പറയുന്നു. ഇതാദ്യമല്ല മസ്ക് അസോകിനെ പുകഴ്ത്തുന്നത്. 2024ൽ, ടെസ്ല എഐയുടെ നിർണായക വ്യക്തിത്വമാണ് അശോക് എലുസ്വാമിയെന്നും ടെസ്ലയുടെ അത്ഭുതകരമായ വളർച്ചയ്ക്ക് പിന്നിൽ അദ്ദേഹമാണെന്നും മസ്ക് പറഞ്ഞിരുന്നു.

സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന അശോക് കമ്പനിയുടെ ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ സോഫ്റ്റ് വെയർ ടീമായ ടെസ്ല എഐ വൈസ് പ്രസിഡന്റാണ്. 2014ൽ ടെസ്ലയിലെത്തിയ അദ്ദേഹം 2019 മുതൽ എഐ വിഭാഗത്തിന്റെ നേതൃസ്ഥാനത്തേക്കെത്തി. കമ്പനിയുടെ സെൽഫ് ഡ്രൈവിങ്, ന്യൂറൽ നെറ്റ് വർക്ക്, രിയൽ ടൈം ഡിസിഷൻ മെയ്ക്കിങ് തുടങ്ങിയവയ അശോകിന്റെ മേൽനോട്ടത്തിലാണ്.
ചെന്നൈയിലെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ അശോക് കാർണീജിയ മെല്ലോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് റോബോട്ടിക് സിസ്റ്റംസ് ഡെവലപ്മെൻറിൽ ബിരുദാനന്തര ബിരുദം നേടി. ടെസ്ലയിൽ എത്തുന്നതിനു മുൻപ് WABCO വെഹിക്കിൾ കൺട്രോൾ സിസ്റ്റംസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു അദ്ദേഹം. വോക്സ്വാഗനി നിന്നും അദ്ദേഹം റിസേർച്ച് ഇന്റേൺഷിപ്പും പൂർത്തിയാക്കി.
Discover Ashok Elluswamy’s pivotal role as Tesla’s VP of AI, leading the Autopilot team and driving innovation in self-driving technology since 2014.