2025 ഐപിഎൽ ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലെ താരം ഇപ്പോൾ ബോളിവുഡ് നടി പ്രീതി സിന്റയുടെ ടീമിലേക്ക് എത്തിയിരിക്കുകയാണ്. സിംഗപ്പൂർ-ഓസ്ട്രേലിയൻ താരം ടിം ഡേവിഡാണ് കരീബിയൻ പ്രീമിയർ ലീഗ് 2025ൽ (CPL) പ്രീതി സിന്റ സഹഉടമയായിട്ടുള്ള സെന്റ് ലൂസിയ കിങ്ങ്സിലേക്ക് എത്തിയിരിക്കുന്നത്.
2025 ഐപിഎൽ മെഗാതാരലേലത്തിൽ മൂന്ന് കോടി രൂപയ്ക്കായിരുന്നു ബെംഗളൂരു ടിം ഡേവിഡിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം താരം സിപിഎല്ലിലെ നിലവിലെ ചാംപ്യൻമാർ കൂടിയായ സെന്റ് ലൂസിയ കിങ്ങ്സ് ടീമിനൊപ്പം ചേർന്നു. റോയൽ ചാലഞ്ചേഴ്സ് ചാംപ്യൻമാരായ ഇക്കഴിഞ്ഞ ഐപിഎല്ലിൽ പരുക്ക് കാരണം ടിം ഡേവിഡിന് പ്ലേഓഫ് മത്സരങ്ങൾ നഷ്ടമായിരുന്നു. പ്ലേഓഫിനു മുൻപുള്ള 12 മത്സരങ്ങളിൽ 185 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ താരം 187 റൺസ് നേടിയിരുന്നു.

ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിങ്സ് ഉടമ കൂടിയാണ് പ്രീതി സിന്റ. പഞ്ചാബ് സഹഉടമകളായ നെസ് വാഡിയ, മോഹിത് ബർമൻ എന്നിവർ തന്നെയാണ് സെന്റ് ലൂസിയയുടെയും മറ്റ് ഉടമകൾ.
RCB’s IPL 2025 winner Tim David has joined Preity Zinta’s CPL team, St. Lucia Kings, after missing the IPL playoffs due to injury.