ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) രൂപകൽപ്പന ചെയ്ത നിരവധി കോച്ചുകൾ പിൻവലിക്കാൻ ഇന്ത്യൻ റെയിൽവേ. സ്പെഷ്യൽ ട്രെയിനുകളിൽ സർവീസ് നടത്തുന്ന നൂറ് കണക്കിന് കോച്ചുകളാണ് പിൻവലിക്കുന്നത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രശ്നങ്ങൾ, സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ് എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണമാണ് കോച്ചുകൾ പിൻവലിക്കുന്നത്.

പിൻവലിക്കാൻ പോകുന്ന കോച്ചുകളിൽ ഭൂരിഭാഗവും 62ഓളം ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകളിൽ ഉപയോഗിച്ചവയാണ്. ഈ കോച്ചുകളിലെ അറ്റകുറ്റപ്പണി പ്രശ്നങ്ങളെക്കുറിച്ച് വിവിധ സോണൽ റെയിൽവേകളിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. അടുത്തിടെ യാത്രക്കാരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള പരാതികളും വർധിച്ചു. ഈ സാഹചര്യത്തിലാണ് ഐസിഎഫ് രൂപകൽപ്പന ചെയ്ത പഴയ ഗരീബ് രഥ് എക്സ്പ്രസ് കോച്ചുകൾ പാസഞ്ചർ സർവീസിൽ നിന്ന് ഉടനടി പിൻവലിക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചത്.
Indian Railways orders the immediate withdrawal of hundreds of older ICF coaches from special trains to enhance safety and comfort, replacing them with modern LHB coaches as part of a major modernization drive.