മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം സ്പോട്ടിഫൈയിൽ (Spotify) ഏറ്റവും കൂടുതൽ ഫോളോവേർസുള്ള ഗായകൻ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് അർജിത് സിങ് (Arijit Singh). ടെയ്ലർ സ്വിഫ്റ്റ്, ബില്ലി ഐലിഷ്, ബിടിഎസ് തുടങ്ങിയ വമ്പൻമാരേക്കാൾ ഫോളോവേർസാണ് സ്പോട്ടിഫൈയിൽ അർജിത്തിനുളളത്. മൂന്നാം തവണയാണ് അദ്ദേഹം സ്പോട്ടിഫൈയിൽ ഫോളോവേർസിന്റെ എണ്ണത്തിൽ നമ്പർ വൺ ആകുന്നത്.
ജൂലൈ മാസത്തിലെ കണക്ക് പ്രകാരം 151 മില്യൺ ഫോളോവേർസാണ് അർജിത് സിങ്ങിന് സ്പോട്ടിഫൈയിൽ ഉള്ളത്. പോപ് താരം ടെയ്ലർ സ്വിഫ്റ്റ് 139 മില്യൺ ഫോളോവേർസുമായി രണ്ടാമതാണ്. അർജിത്തിന് പുറമേ എ.ആർ.റഹ്മാൻ മാത്രമാണ് സ്പോട്ടിഫൈ ഫോളോവേർസിന്റെ എണ്ണത്തിൽ ആദ്യ 20ൽ ഇടംപിടിച്ചിട്ടുള്ള ഇന്ത്യക്കാരൻ. 49 മില്യൺ ഫോളോവേർസാണ് റഹ്മാന് ഉള്ളത്.

Indian music sensation Arijit Singh has once again claimed the top spot as the most-followed artist on Spotify globally, surpassing Taylor Swift, Ed Sheeran, and other international stars with 151 million followers as of July 1, 2025, marking a significant milestone for Indian music.