തിരുവനന്തപുരത്ത് കുടുങ്ങിയ എഫ് 35 ബ്രിട്ടീഷ് യുദ്ധ വിമാനം പൊളിച്ചുനീക്കി കൊണ്ടുപോകും. ഹൈഡ്രോളിക് തകരാർ കാരണം 20 ദിവസത്തോളമായി തിരുവനന്തപുരത്ത് കുടുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനം പാർട്സ് ആക്കി എയർലിഫ്റ്റ് ചെയ്യാനുള്ള തീരുമാനം. എയർലിഫ്റ്റിങ്ങിനായി സി 17 ഗ്ലോബ്മാസ്റ്റർ എന്ന കൂറ്റൻ വിമാനം എത്തിക്കും. ഇത്തരത്തിലുള്ള വിമാനം ഈ രീതിയിൽ നീക്കം ചെയ്യുന്നത് അപൂർവമാണ്.

40 അംഗ ബ്രിട്ടീഷ് വിദഗ്ധ സംഘം വിമാനം പൊളിച്ചുമാറ്റുന്നതിനും എയർ ലിഫ്റ്റ് ചെയ്യുന്നതിനുമായി തിരുവനന്തപുരത്തെത്തും. എഫ് 35 വിമാനം നിർമിച്ച അമേരിക്കൻ കമ്പനി ലോക്ഹീഡ് മാർട്ടിൻ പ്രതിനിധികളും വിദഗ്ധ സംഘത്തിലുണ്ടാകും. അതേസമയം, ഇത്രയും ദിവസം വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ഫീസ് നൽകിയാകും എഫ് 35 തിരികെകൊണ്ടുപോകുക.
സൈനികാഭ്യാസത്തിനായി എത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 വിമാനം ജൂൺ 14നാണ് തിരുവന്തപുരത്ത് കുടുങ്ങിയത്.
A UK F-35B stealth fighter jet remains grounded at Thiruvananthapuram International Airport since June 15 due to a technical snag. After failed repair attempts, the Royal Navy is now considering airlifting the advanced jet using a C-17 Globemaster.