ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുമായി ദുബായ്. ദുബായ് മറീനയിൽ 365 മീറ്റർ ഉയരത്തിലാണ് സിയൽ ടവർ (Ciel Dubai) എന്ന ഹോട്ടൽ. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഗെവോറയുടെ (Gevora Hotel) റെക്കോർഡാണ് സിയൽ പഴങ്കഥയാക്കുക. ഈ വർഷം അവസാനം സിയൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും എന്നാണ് റിപ്പോർട്ട്.

പ്രമുഖ ആർക്കിടെക്റ്റ് ഗ്രൂപ്പായ നോർ (Norr) രൂപകൽപ്പന ചെയ്ത് ദി ഫസ്റ്റ് ഗ്രൂപ്പാണ് (First Group) സിയലിന്റെ നിർമാണത്തിനു പിന്നിൽ. 82 നിലകളിലായി 1004 റൂമുകളാണ് സിയലിലുള്ളത്. 147 സ്യൂട്ട് റൂമുകൾ അടക്കമാണിത്. ആട്രിയം സ്കൈ ഗാർഡൻ (Atrium Sky Garden) എന്ന 1158 അടി ഉയരത്തിലുള്ള സ്കൈ റെസ്റ്ററന്റുമായാണ് സിയൽ എത്തുന്നത്. ഇതിനു പുറമേ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇൻഫിനിറ്റി പൂളും സിയലിലുണ്ടാകും. 1004 അടി ഉയരത്തിലാണിത്.
Dubai’s Ciel Tower, at 365m, is set to become the world’s tallest hotel this year, featuring 1004 rooms and a record-breaking infinity pool.