ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (IMF) സുപ്രധാന പദവിയിൽനിന്നും പടിയിറങ്ങാൻ സാമ്പത്തിക ശാസ്ത്രജ്ഞയും മലയാളിയുമായ ഗീത ഗോപിനാഥ്. ഐഎംഎഫിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയായ ഡെപ്യൂട്ടി മാനേജർ പദവിയിൽ നിന്നാണ് ഗീത പടിയിങ്ങുന്നത്. ഹാർവാർഡ് യൂണിവേർസിറ്റിയിൽ (Harward University) ഇക്കണോമിക്സ് അധ്യാപികയായി ഗീത ഗോപിനാഥ് തിരികെ പ്രവേശിക്കും.

2019ൽ ഐഎംഎഫിന്റെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റ് ആയാണ് ഗീത ഗോപിനാഥ് നിയമിതയായത്. ഹാർവാർഡിൽ അധ്യാപകയായി സേവനമനുഷ്ഠിച്ച കാലത്തായിരുന്നു ഐഎംഎഫിലേക്കുള്ള നിയമനം. പിന്നീട് 2022ൽ അവർ ഐഎംഎഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി മാറുകയായിരുന്നു. ഇന്ത്യൻ വംശജയായ ഗീത യുഎസ് പൗരയാണ്. കണ്ണൂരിൽ വേരുകളുള്ള ഗീത മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.
Economist Gita Gopinath, a Malayali, is stepping down as IMF’s First Deputy Managing Director to return to Harvard University as an economics professor.