ശുഭാംശു ശുക്ലയുടെ (Shubhanshu Shukla) ബഹിരാകാശ യാത്ര രാജ്യത്തിനാകെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘മൻ കി ബാത്തിൽ‘ (Mann ki Baat) പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ ഏറെ മുന്നിലെത്തിയതായും കൊച്ചു കുട്ടികൾ വരെ ബഹിരാകാശ യാത്രകളെ കുറിച്ച് സംസാരിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘മൻ കി ബാത്തിന്റെ’ 124ആമത് എപ്പിസോഡിൽ മോഡി സ്പേസ് സ്റ്റാർട്ടപ്പുകളുടെ ഇന്ത്യയിലെ വളർച്ചയും ചർച്ച ചെയ്തു.

ദേശീയ കൈത്തറി ദിനത്തിന്റെ പത്താം വാർഷികത്തെക്കുറിച്ച് സംസാരിക്കവേ ടെക്സ്റ്റൈൽ ഇൻഡസ്ട്രിയുടെ വളർച്ചയെക്കുറിച്ചും മോഡി പരാമർശം നടത്തി. ഈ മേഖലയിൽ മാത്രം 3000ത്തിലധികം സജീവ സ്റ്റാർട്ടപ്പുകളുണ്ട്. ടെക്സ്റ്റൈൽ മേഖലയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് പിന്നിൽ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ, നഗരങ്ങളിൽ നിന്നുള്ള ഡിസൈനർമാർ, പ്രായമായ നെയ്ത്തുകാർ, യുവ സംരംഭകർ എന്നിവർ പ്രേരകശക്തിയാകുന്നു- മോഡി പറഞ്ഞു.
Narendra Modi, Mann Ki Baat, Shubhanshu Shukla, space journey, space mission, space startups, textile industry, startups, National Handloom Day, rural women, designers, weavers, young entrepreneurs