ഇലക്ട്രിക് മോഡലായ ബിഇ-6ന്റെ (BE-6) ബാറ്റ്മാൻ എഡിഷനുമായി മഹീന്ദ്ര (Mahindra). വാർണർ ബ്രോസ് ഡിസ്കവറി (Warner Bros Discovery) ഗ്ലോബൽ കൺസ്യൂമർ പ്രൊഡക്റ്റ്സുമായി സഹകരിച്ചു നിർമിച്ച വാഹനം കൊമേഴ്സ്യൽ ഉത്പാദനത്തിലെത്തുന്ന ലോകത്തിലെ ആദ്യ ബാറ്റ്മാൻ ഇൻസ്പൈർഡ് എസ് യുവിയായാണ് അറിയപ്പെടുന്നത്. ലിമിറ്റഡ് എഡിഷൻ വാഹനത്തിന്റെ 300 യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്ര പുറത്തിറക്കുക.
27.79 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള വാഹനത്തിന്റെ ബുക്കിങ് ഈ മാസം അവസാനം ആരംഭിക്കും. സെപ്റ്റംബർ അവസാനത്തോടെ വാഹനത്തിന്റെ ഡെലിവെറി ആരംഭിക്കുമെന്നും മഹീന്ദ്ര പ്രതിനിധി വ്യക്തമാക്കി. അന്താരാഷ്ട്ര ബാറ്റ്മാൻ ദിനത്തോട് അനുബന്ധിച്ചാകും (International Batman Day) വാഹനത്തിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കുക.

ചാർജറും ഇൻസ്റ്റളേഷൻ ചെലവും ഒഴികെയുള്ള എക്സ് ഷോറൂം വിലയാണ് 27.79 ലക്ഷം രൂപ. 7.2kW യൂണിറ്റിന് 50000 രൂപ, 11.2kW യൂണിറ്റിന് 75000 രൂപ എന്നിങ്ങനെ അധിക ചിലവിൽ മഹീന്ദ്ര രണ്ട് ചാർജർ ഓപ്ഷനുകളാണ് നൽകുന്നത്. എസ്‌യുവി 175kW ഡിസി ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നതാണ്.
Mahindra partners with Warner Bros. to launch the BE-6 Batman Edition, a limited-run electric SUV priced at ₹27.79 lakh. Only 300 units will be available.