സ്വന്തമായി വിമാനവും സ്വകാര്യ എയർസ്ട്രിപ്പും വരെയുള്ള നിരവധി ശതകോടീശ്വരൻമാർ ഇന്നുണ്ട്. എന്നാൽ സ്വന്തം ട്രെയിനും കൊട്ടാരത്തിനുള്ളിൽ തന്നെ റെയിൽവേ സ്റ്റേഷനും ഉണ്ടായിരുന്ന രാജാവ് ഇന്ത്യയിൽ ഉണ്ടായിരുന്നു – യുപിയിലെ റാംപൂർ നാട്ടുരാജ്യത്തെ നവാബായിരുന്ന ഹാമിദ് അലി ഖാൻ (Hamid Ali Khan).

റാംപൂർ പാലസ് (Rampur Palace) കൊട്ടാര സമുച്ചയത്തിനുള്ളിലായിരുന്നു നവാബിന്റെ സ്വകാര്യ റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനോടൊപ്പം ആഢംബര ട്രെയിനും അദ്ദേഹത്തിനുണ്ടായിരുന്നു. 1925ലാണ് നവാബ് ഈ സ്റ്റേഷൻ പണികഴിപ്പിച്ചത്. “ചലിക്കുന്ന കൊട്ടാരം” എന്നായിരുന്നു ചരിത്രകാരൻമാർ നവാബിന്റെ ആഢംബര ട്രെയിനിനെ വിശേഷിപ്പിച്ചത്. വിശാലമായ ബെഡ്റൂം, വലിയ കിച്ചൺ തുടങ്ങി എല്ലാ സൗകര്യങ്ങളും കോച്ചുകളിൽ ഒരുക്കിയിരുന്നു.
സ്വാതന്ത്ര്യാനന്തരം നവാബിന്റെ ട്രെയിൻ കോച്ചുകൾ ഇന്ത്യൻ റെയിൽവേസിന് കൈമാറി. 1966 വരെ കൊട്ടാരത്തിനുള്ളിലെ സ്വകാര്യ റെയിൽവേ സ്റ്റേഷൻ പ്രവർത്തിച്ചു.
Discover Nawab Hamid Ali Khan, the ruler of Rampur who owned a private train and built a railway station inside his palace grounds in 1925.