എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയുടെ നേട്ടങ്ങൾ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എഞ്ചിനീയേഴ്സ് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ മികച്ച അടിസ്ഥാന സൗകര്യ പദ്ധതികളുടെ വീഡിയോകളും ചിത്രങ്ങളും മന്ത്രി പങ്കുവെച്ചു. ഇന്ത്യയുടെ ആധുനിക എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൂടെ നമ്മുടെ എഞ്ചിനീയർമാർ വെല്ലുവിളികളെ നാഴികക്കല്ലുകളാക്കി മാറ്റുന്നതായി എക്സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം (Chenab Rail Bridge), രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലമായ പുതിയ പാമ്പൻ പാലം (Pamban Bridge), മിസോറാമിലെ ബൈറാബി-സൈരാങ് റെയിൽ പാതയിലുള്ള കുത്തബ് മിനാറിനേക്കാൾ ഉയരം കൂടിയ 144ആം നമ്പർ പാലം (Bridge No 144), യുഎസ്ബിആർഎൽ ഇടനാഴിയിലുള്ള ഇന്ത്യയിലെ ആദ്യ കേബിൾ-സ്റ്റേഡ് റെയിൽ പാലമായ അഞ്ജി ഖാദ് പാലം (Anji Khad Bridge), റോഹ്താങ് ചുരത്തിന് കീഴിലുള്ള 9.02 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ ടണലായ അടൽ ടണൽ (Atal Tunnel) തുടങ്ങിയവയാണ് ഇന്ത്യയുടെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളായി വിശേഷിപ്പിച്ചിരിക്കുന്നത്.
On Engineering Day, Railway Minister Ashwini Vaishnaw shared images of India’s top infrastructure projects, including the Chenab Bridge and Atal Tunnel.