ഇന്ത്യൻ കമ്പനികൾ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജാജ് (Bajaj), ഹീറോ (Hero), ടിവിഎസ് (TVS) എന്നീ കമ്പനികളെയാണ് രാഹുൽ ഗാന്ധി പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചിട്ടുള്ളത്.

സ്വജനപക്ഷപാതത്തിലൂടെയല്ല, മറിച്ച് നൂതനാശയങ്ങളിലൂടെ ഇന്ത്യൻ കമ്പനികൾക്ക് വിജയം നേടാൻ സാധിക്കുമെന്ന് ഇത് കാണിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ദക്ഷിണ അമേരിക്കയിലെ നാല് രാഷ്ട്രങ്ങളിലേക്കുള്ള പര്യടനത്തിനിടെ കൊളംബിയയിലെത്തിയ രാഹുൽ ബജാജിന്റെ ജനപ്രിയ മോഡലായ പൾസർ (Pulsar) മോട്ടോർസൈക്കിളിന് മുന്നിൽ നിൽക്കുന്ന ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
opposition leader rahul gandhi praises indian companies like bajaj, hero, and tvs for their success in colombia, highlighting innovation over nepotism.