ഇന്ത്യ-ദക്ഷിണ കൊറിയ ഉഭയകക്ഷി നാവികാഭ്യാസത്തിന്റെ ഉദ്ഘാടന പതിപ്പ് ബുസാൻ നേവൽ ബേസിൽ ആരംഭിച്ചു. ഇന്ത്യൻ നേവിയും (IN) റിപ്പബ്ലിക് ഓഫ് കൊറിയ നേവിയും (RoKN) തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തത്തിലെ നാഴികക്കല്ലായാണ് നാവികാഭ്യാസം വിലയിരുത്തപ്പെടുന്നത്.

ദക്ഷിണ ചൈനാ കടലിലേക്കും ഇന്തോ-പസഫിക്കിലേക്കും വിന്യസിച്ചിരിക്കുന്ന ഐഎൻഎസ് സഹ്യാദ്രി (INS Sahyadri), ആദ്യ ഉഭയകക്ഷി അഭ്യാസത്തിൽ പങ്കെടുക്കാനായി ഒക്ടോബർ 13നാണ് ബുസാനിൽ എത്തിയത്. ദക്ഷിണ കൊറിയൻ നാവികസേന സഹ്യാദ്രിക്ക് ആചാരപരമായ സ്വീകരണം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണിതെന്ന് അധികൃതർ അറിയിച്ചു.
2012ൽ കമ്മീഷൻ ചെയ്ത ശിവാലിക്-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് സഹ്യാദ്രി, ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന്റെ ഉദാഹരണമാണ്. വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലുള്ള ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമായാണ് കപ്പൽ പ്രവർത്തിക്കുന്നത്.
രണ്ട് നാവികസേനകൾക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമത, പരസ്പര ധാരണ, വിശ്വാസം എന്നിവ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഹാർബർ, സീ ഘട്ടങ്ങളാണ് അഭ്യാസത്തിലുള്ളത്. ഹാർബർ ഫേസിൽ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ, പ്രൊഫഷണൽ കൈമാറ്റങ്ങൾ, പരിശീലന പങ്കിടൽ, കായിക മത്സരങ്ങൾ, ക്രോസ്-പരിശീലന സെഷനുകൾ എന്നിവ നടക്കും. ഐഎൻഎസ് സഹ്യാദ്രിക്കും ആർഒകെഎസ് ഗ്യോങ്നാമിനും (ROKS Gyeongnam) ഇടയിലുള്ള സംയുക്ത നീക്കങ്ങളും പ്രവർത്തന അഭ്യാസങ്ങളും ഉൾപ്പെടുന്നതാണ് സീ ഫേസ്. തന്ത്രപരമായ ഏകോപനവും പ്രവർത്തന സിനർജിയും ശക്തിപ്പെടുത്താൻ ഇത് സഹായകരമാകും.
The inaugural india-south korea bilateral naval exercise has begun at busan naval base, featuring ins sahyadri and roks gyeongnam.
