2025ൽ മാത്രം 15000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട നിയമന മരവിപ്പ് തീരുമാനത്തിലായിരുന്നു ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് (Microsoft). എന്നാലിപ്പോൾ ഈ തീരുമാനം പുനഃപരിശോധിക്കുയാണ് കമ്പനി. ഒരു വർഷം നീണ്ടുനിൽക്കുന്ന നിർബന്ധിത എഐ പരിശീലനത്തിനു ശേഷം രണ്ടര ലക്ഷത്തോളം ജീവനക്കാരുടെ നിയമനം പുനരാരംഭിക്കുമെന്ന് സിഇഒ സത്യ നദെല്ല വ്യക്തമാക്കി.

ജനുവരി, മെയ്, ജൂൺ മാസങ്ങളിൽ കമ്പനി ആയിരക്കണക്കിന് പേരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ജൂലൈ മാസത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലും മൈക്രോസോഫ്റ്റ് നടത്തി. 9000 പേരെയാണ് കമ്പനി ഒറ്റയടിക്ക് പറഞ്ഞുവിട്ടത്. ഇപ്പോൾ എഐയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള മൈക്രോസോഫ്റ്റിന്റെ പ്രധാന പുനഃസംഘടന വിശദീകരിക്കുകയാണ് സത്യ നദെല്ല. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം
മൈക്രോസോഫ്റ്റിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന എഐ പരിവർത്തനത്തെക്കുറിച്ചും വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് കമ്പനി തൊഴിൽ ശക്തി വികസിപ്പിക്കുന്നത്.
തൊഴിലാളികൾക്ക് എഐ ഉപയോഗിച്ച് അവരുടെ റോളുകൾ എങ്ങനെ നിർവഹിക്കണമെന്ന് പുനർരൂപകൽപന ചെയ്യാൻ അനുവദിക്കുന്ന ഘട്ടമാണിത്. കമ്പനി വീണ്ടും വികസിക്കുന്നതിനുമുമ്പ് Microsoft 365 Copilot, GitHub Copilot പോലുള്ള ഉപകരണങ്ങൾ അവരുടെ ദൈനംദിന വർക്ക്ഫ്ലോകളിൽ സംയോജിപ്പിക്കാൻ ജീവനക്കാർക്ക് സമയം ആവശ്യമാണ്. അടുത്ത ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് കരുതുന്ന പ്രക്രിയയാണിത്. അതിനുശേഷം ജീവനക്കാരുടെ എണ്ണത്തിൽ പരമാവധി കാര്യക്ഷമതയോടെ വളർച്ച ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Microsoft CEO Satya Nadella confirms hiring resumption after a mandatory one-year AI transformation period for existing employees, prioritizing a workforce skilled in tools like Microsoft 365 Copilot.
