പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ടൊയോട്ട ഫോർച്യൂണറിൽ സഞ്ചരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പുടിന്റെ ഇന്ത്യാസന്ദർശനത്തിൽ ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് മോഡിയുടെ വസതിയിലേക്കുള്ള യാത്രയിലാണ് ഇരു നേതാക്കളും ഒരുമിച്ചു സഞ്ചരിച്ചത്. MH01EN5795 എന്ന നമ്പറുള്ള ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 MT വാഹനത്തിലാണ് ഇരു രാഷ്ട്രത്തലവൻമാരും സഞ്ചരിച്ചത്.

പുടിൻ സ്വന്തം ലിമോസിൻ എത്തിച്ചിട്ടുണ്ടായിരുന്നെങ്കിലും ചൈനയിൽ വെച്ച് കഴിഞ്ഞവട്ടം കണ്ടപ്പോൾ മോഡി പുടിന്റെ കാറിൽ കയറി സഞ്ചരിച്ചതുപോലെ ഇത്തവണ പുടിൻ തിരിച്ചു ചെയ്യുകയായിരുന്നു. മോഡിയുടെ കാർ അതിനെ അനുഗമിച്ചു. ഇത്തവണ പുടിൻ മോദിയുടെ കാറിൽ കയറി. ഇരുവരെയും കൊണ്ട് ഫോർച്യൂണർ കാർ നീങ്ങവെ പിന്നിൽ പുടിന്റെ ലിമോസിൻ അതിനെ അനുഗമിച്ചു. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് വാർത്തയായിരുന്നു. ചൈനയിലെ ടിയാൻജിനിൽ വെച്ച് നടന്ന ഉച്ചകോടിയിൽ ഇരുവരും റഷ്യയിൽ നിർമിച്ച ഔറസ് സെഡാനിലാണ് യാത്ര ചെയ്തത്. വിദേശ യാത്രകളിലെല്ലാം പുടിൻ സുരക്ഷ മുൻനിർത്തി സ്വന്തം കാർ കൊണ്ടുപോകാറുണ്ട്.
പ്രധാനമന്ത്രി മോഡിയുമൊത്തുള്ള കാർ യാത്ര തന്റെ ആശയമായിരുന്നെന്ന് പുടിൻ പിന്നീട് പറഞ്ഞു. ഇത് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Russian President Vladimir Putin travelled with PM Narendra Modi in a white Toyota Fortuner Sigma 4 MT from Palam Airport, skipping his own limousine as a symbol of India-Russia friendship.
