Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » HD Hyundai കപ്പൽശാല തമിഴ്നാട്ടിൽ
News Update

HD Hyundai കപ്പൽശാല തമിഴ്നാട്ടിൽ

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ കമ്പനിയുടെ രാജ്യത്തിലെ ആദ്യ കപ്പൽശാല പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ കപ്പൽ നിർമാണ ഭീമനായ എച്ച്ഡി ഹ്യുണ്ടായി (KSOE). ഏകദേശം 2 ബില്യൺ ഡോളർ (₹18000 കോടി) ചിലവ് വരുന്ന പദ്ധതിയാണിത്. പ്രധാന സമുദ്ര നിർമ്മാണ കേന്ദ്രമെന്ന നിലയിൽ തമിഴ്നാടിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ പദ്ധതിയിലൂടെ സാധിക്കും.
News DeskBy News Desk8 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്നാട്ടിൽ കപ്പൽശാല സ്ഥാപിക്കാൻ  ദക്ഷിണ കൊറിയൻ കമ്പനി എച്ച്ഡി ഹ്യുണ്ടായി. കമ്പനിയുടെ രാജ്യത്തെ ആദ്യ കപ്പൽശാലയ്ക്കായി തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖ നഗരമാണ് എച്ച്ഡി ഹ്യുണ്ടായി തിരഞ്ഞെടുത്തിരിക്കുന്നത്. മധുരയിൽ നടന്ന തമിഴ്‌നാട് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവ് 2025ൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി ടി.ആർ.ബി രാജ, എച്ച്ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗ് (KSOE) മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.

HD Hyundai Shipyard Tamil Nadu

സർക്കാരോ കമ്പനിയോ കൃത്യമായ നിക്ഷേപ വിഹിതം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പദ്ധതിക്ക് കുറഞ്ഞത് 2 ബില്യൺ ഡോളർ (ഏകദേശം ₹18000 കോടി) നിക്ഷേപം വരുമെന്ന് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും വലിയ കപ്പൽ നിർമാണ പദ്ധതിക്ക്, പ്രാരംഭ നിക്ഷേപമായി കുറഞ്ഞത് 2 ബില്യൺ ഡോളർ ആവശ്യമാണ്. പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കുന്ന പ്രക്രിയയിലാണ് കമ്പനിയെന്നും അന്തിമ നിക്ഷേപ പ്രതിബദ്ധത വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നുമാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാതാക്കളിൽ ഒന്നായ എച്ച്ഡി ഹ്യുണ്ടായ് ഈ വർഷം ആദ്യം 5,000 കപ്പലുകൾ വിതരണം ചെയ്തുകൊണ്ട് പ്രധാന നാഴികക്കല്ല് പിന്നിട്ടു. വിയറ്റ്നാം, ഫിലിപ്പീൻസ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ കമ്പനി ഇതിനകം കപ്പൽശാലകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ്, തമിഴ്‌നാട് ഗവൺമെന്റ്, എച്ച്ഡി ഹ്യുണ്ടായ് എന്നിവയുമായി ചേർന്ന് മെഗാ സ്കെയിൽ കപ്പൽശാല നിർമിക്കാനുള്ള “സ്മിത്ത് പ്രോജക്റ്റ്” സാധ്യമാക്കുമെന്ന് എച്ച്ഡി കെഎസ്ഒഇ കോർപ്പറേറ്റ് പ്ലാനിംഗ് വിഭാഗം വൈസ് പ്രസിഡന്റും മേധാവിയുമായ ഹന്നേ ചോയ് പറഞ്ഞു.

നേരത്തെ ഇന്ത്യയെ ആഗോള കപ്പൽ നിർമാണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മെഗാ കപ്പൽ നിർമാണ, അറ്റകുറ്റപ്പണി സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി തീരദേശ ഭൂമി കണ്ടെത്തിയിരുന്നു. പദ്ധതികൾക്കായി 18090 കോടി രൂപയുടെ കപ്പൽ നിർമാണ സാമ്പത്തിക സഹായ നയത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 25000 കോടി രൂപയുടെ  വികസന ഫണ്ടിന് പുറമേയാണിത്. ബ്രേക്ക് വാട്ടർ സംരക്ഷണം, ഡ്രെഡ്ജിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ലോകോത്തര കപ്പൽശാലകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ മൂലധന പിന്തുണ നൽകുക എന്ന ലക്ഷ്യവുമായാണ് തുക നീക്കിവെച്ചിരിക്കുന്നത്. 

South Korean shipbuilding giant HD Hyundai (KSOE) announced its first Indian shipyard will be built in Thoothukudi, Tamil Nadu, with an estimated investment of $2 billion (₹18000 Crore), strengthening the state’s maritime position.

$2 Billion Investment banner HD Hyundai KSOE Maritime Hub shipbuilding Shipyard India Tamil Nadu investment Thoothukudi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil