വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഫോൺ സംഭാഷണം നടത്തി.
വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളുമായി ബന്ധപ്പെട്ട മാസങ്ങളായി ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പിരിമുറുക്കങ്ങൾക്കിടയിലാണ് ഇരുവരും തമ്മിൽ സംഭാഷണം നടത്തിയത്. വ്യാപാരം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഇരുപക്ഷവും വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. കഴിഞ്ഞ ദിവസം, ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടന്നത്. റൂബിയോയുമായുള്ള സംഭാഷണത്തിൽ വ്യാപാരം, നിർണായക ധാതുക്കൾ, ആണവ സഹകരണം, പ്രതിരോധം, ഊർജ്ജം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതായി ജയശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
അടുത്ത മാസം റൂബിയോ ഇന്ത്യ സന്ദർശിക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. അതേസമയം ഇതേക്കുറിച്ച് ഇരുപക്ഷത്തുനിന്നും ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, ഏറെക്കാലത്തിനുശേഷം നടന്ന ഇടപെടലിനെ വിദേശകാര്യ വിദഗ്ധർ പോസീറ്റീവ് ആയാണ് കാണുന്നത്. 2025 മധ്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയതും, റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതിലെ പ്രശ്നങ്ങളും ഉൾപ്പെടെ, ഇന്ത്യ-യുഎസ് ബന്ധം വഷളാക്കിയിരുന്നു.
External Affairs Minister S. Jaishankar discussed trade, defense, and critical minerals with US Secretary of State Marco Rubio. This high-level interaction aims to resolve recent tensions and strengthen India-US bilateral ties.
