പ്രധാന ഡിജിറ്റൽ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇൻസ്റ്റാഗ്രാമിൽ 10 കോടി ഫോളോവേഴ്സിനെ നേടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് മോഡി. നിലവിൽ ലോകനേതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ (43.2 ദശലക്ഷം) ഇരട്ടിയിലധികം ഫോളോവേഴ്സാണ് മോഡിക്കുള്ളത്.

ആഗോളതലത്തിൽ മറ്റ് പ്രമുഖ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോഡിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 ദശലക്ഷം), ബ്രസീലിയൻ പ്രസിഡന്റ് ലുല (14.4 ദശലക്ഷം), തുർക്കി പ്രസിഡന്റ് എർഡോഗൻ (11.6 ദശലക്ഷം), അർജന്റീന പ്രസിഡന്റ് ഹാവിയർ മൈലി (6.4 ദശലക്ഷം) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
Prime Minister Narendra Modi scripts a global record as the first political leader to surpass 100 million followers on Instagram, leading ahead of Donald Trump and other world leaders.
