ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനറാണ് സബ്യസാചി മുഖർജി ( Sabyasachi Mukherjee). അദ്ദേഹത്തിന്റെ വേറിട്ട ഡിസൈനുകളും കോമ്പിനേഷനുകളും മാധ്യമശ്രദ്ധ നേടാറുണ്ട്. ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യ പങ്കിട്ട സബ്യസാചിയുടെ കൊൽക്കത്തയിലെ മാൻഷനും വാർത്തകളിൽ നിറയുകയാണ്. 7250 square-foot വീട് കല, ആന്റിക്കുകൾ, ടെക്സ്റ്റൈൽസ് തുടങ്ങിയവയുടെ ആഘോഷമാണ്.

മിക്ക സെലിബ്രിറ്റികളും വീട് ഡിസൈൻ ചെയ്യുമ്പോൾ മിനിമലിസ്റ്റ് രീതികൾ പിന്തുടരുമ്പോൾ അദ്ദേഹം തന്റെ വീടിന്റെ അലങ്കാരത്തിൽ മാക്സിമലിസ്റ്റ് രീതിയാണ് കൊണ്ടുവന്നിരിക്കുന്നത്. ചുവരുകൾ അലങ്കരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത് ഊർജ്ജസ്വലമായ വാൾപേപ്പറുകളാണ്. ഇതോടൊപ്പം ഫ്ലോറിങ്ങിലും ഫർണിച്ചറുകളിലുമെല്ലാം പരമാവധി അലങ്കാരങ്ങളും നിറയുന്നു. ഒപ്പം ആഡംബര ക്രിസ്റ്റൽ ഷാൻഡിലിയറുകളും മിഴിവേകുന്നു.
പൂന്തോട്ടമാണ് അദ്ദേഹത്തിന്റെ മാൻഷനിലെ പ്രധാന ഹൈലൈറ്റ്. 4,000 ത്തോളം സസ്യജാലങ്ങൾ നിറഞ്ഞ പൂന്തോട്ടമാണിത്. വാഴ, നാരകങ്ങൾ എന്നിവയ്‌ക്കൊപ്പം വൈവിധ്യമായ പൂക്കളും കാണാം. പച്ചപ്പ് വിരിച്ച പുൽത്തകിടിയിൽ വൈകുന്നേരങ്ങൾ ആസ്വദിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണെന്ന് അദ്ദേഹം പറയുന്നു. പക്ഷികൾക്ക് വേണ്ടി മാർബിളിൽ ഒരുക്കിയ ഭക്ഷണ സ്ഥലവും, മനോഹരമായ വിളക്കുകകളും ഇവിടെയുണ്ട്.
Step into the world of Sabyasachi Mukherjee! Explore his 7,250 sq ft Kolkata home featuring maximalist decor, 4,000 plants, rare antiques, and vibrant textiles as featured in Architectural Digest India
