മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ വലഞ്ഞ് ഇന്ത്യൻ തുറമുഖങ്ങളും. അറബ് രാജ്യങ്ങൾ, ഇസ്രായേൽ, ഇറാൻ, യുഎസ് എന്നിവ തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചതോടെ നിരവധി കണ്ടെയ്നറുകളാണ് നവി മുംബൈ ജവഹർലാൽ നെഹ്റു തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത്. 1,000ത്തിലധികം കയറ്റുമതി കണ്ടെയ്നറുകളിൽ പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുകളാണ്. ഇവയിൽ ഭൂരിഭാഗവും ദുബായ് വഴിയാണ് എത്തിച്ചിരുന്നത്. നിലവിലുള്ള യുദ്ധസമാനമായ സാഹചര്യം കാരണം, ദുബായ് മാർക്കറ്റ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

തുറമുഖത്ത് കുടുങ്ങിയ കണ്ടെയ്നറുകളിൽ മുന്തിരി, ഉള്ളി, പപ്പായ തുടങ്ങിയവയാണ് ഉള്ളത്. ആകെ കുടുങ്ങിക്കിടക്കുന്ന ഉള്ളിയുടെ അളവ് മാത്രം 5,400 ടൺ ആണ്. അതേസമയം, ഗൾഫിൽ എത്തിയ ഇന്ത്യൻ കണ്ടെയ്നറുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ദുബായിൽ എത്തിയ 370 കണ്ടെയ്നറുകളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ചില യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും ഇതേ റൂട്ട് ഉപയോഗിക്കുന്നതിനാൽ അവയും വലിയ തോതിൽ ബാധിക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് കേടാകുന്ന സാധനങ്ങൾ കൈകാര്യം ചെയ്യുന്ന കയറ്റുമതിക്കാരാണ് ഇതിലൂടെ സാമ്പത്തിക സമ്മർദം അനുഭവിക്കുന്നത്
Escalating Gulf tensions have left over 1,000 food export containers stranded at Mumbai’s Jawaharlal Nehru Port. With Dubai markets closed, over 5,400 tonnes of onions and fruits face spoilage risks
