ഇന്ത്യയുടെ വിദേശനയ ചരിത്രത്തിൽ ഇറാനുമായുള്ള ബന്ധത്തിന് സമാനതകളില്ലാത്ത പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഉപരോധങ്ങളിലൂടെ ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ ഇന്ത്യ ഇറാനെ പിന്തുണച്ചു. എന്നാൽ 2014-ഓടെ ഈ പിന്തുണയുടെ സ്വഭാവത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. 2014-ന് മുൻപ്, എണ്ണയാൽ നയിക്കപ്പെട്ട സാമ്പത്തിക ജീവനാഡിയായിരുന്നു ഇറാന് ഇന്ത്യ. ഒരുതരത്തിൽ ATM പോലെ. 2014-ന് മുൻപുള്ള കാലഘട്ടത്തെ “ഹൈ വോളിയം – ലോ സ്ട്രാറ്റജി” കാലഘട്ടം എന്ന് വിളിക്കാം. കാരണം അക്കാലത്ത് ഇറാന്റെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവായിരുന്നു ഇന്ത്യ. പ്രതിദിനം 2.2 ലക്ഷം മുതൽ 4 ലക്ഷം ബാരൽ വരെ എണ്ണ ഇന്ത്യ ഇറാൻ്റെ പക്കൽ നിന്ന് വാങ്ങിയിരുന്നു. 2013-14 കാലഘട്ടത്തിൽ മാത്രം ഏകദേശം 11 ദശലക്ഷം ടൺ എണ്ണയാണ് ഇറക്കുമതി ചെയ്തത്. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ തകരാതെ പിടിച്ചുനിർത്തിയത് ഇന്ത്യ നൽകിയ ഈ വൻതുകകളാണ്.
എന്നാൽ ഇന്ത്യ യഥാർത്ഥ കളി തുടങ്ങിയത് ഛബഹാർ തുറമുഖത്തിലൂടെ ആയിരുന്നു. ഇറാൻ്റെ തെക്കുകിഴക്കൻ തീരത്തുള്ള ഛബഹാർ തുറമുഖം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോകരാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു. പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും എത്താനുള്ള ഇന്ത്യയുടെ ഏക വഴി ഛബഹാറാണ്. അത് ഇറാനെ സംബന്ധിച്ച് ജീവനാടിയായിരുന്നു. മാത്രമല്ല, ഇറാനിലെ സാധാരണ ജനങ്ങൾക്ക് ഉപരോധം മൂലം പ്രയാസം നേരിട്ടപ്പോൾ ഇന്ത്യ മരുന്നുകളും ഭക്ഷ്യധാന്യങ്ങളും തടസ്സമില്ലാതെ അവിടെ എത്തിച്ചു. ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഇറാനെതിരെ അമേരിക്ക കൊണ്ടുവന്ന പല പ്രമേയങ്ങളിലും ഇന്ത്യ നിഷ്പക്ഷത പാലിക്കുകയോ ഇറാന് അനുകൂലമായ നിലപാട് സ്വീകരിക്കുകയോ ചെയ്തു. അങ്ങനെ കച്ചവട ബന്ധത്തിൽ നിന്ന് കരുതലിന്റെ ഊഷ്മളതയിലേക്ക് ഇറാനെ ചേർത്തു നിർത്തിയ ഇന്ത്യയെ എത്ര പേർക്കറിയാം.

എന്നിരുന്നാലും ഇടയ്ക്കൊക്കെ, ഇറാന്റെ പരമോന്നത നേതാവായിരുന്ന, അന്തരിച്ച അയത്തൊള്ള അലി ഖമേനി കശ്മീരിനെ വെച്ച് പ്രകോപനപരമായി പ്രസ്താവന ഇറക്കിയിരുന്നു. 2010-ൽ കശ്മീരിന്റെ സ്വാതന്ത്രയ്ത്തിനായി ഒന്നിക്കാൻ ആഹ്വാനം ചെയ്തത് ഓർക്കുമല്ലോ. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാത്ത ഇന്ത്യ, ഇറാന്റെ അത്തരം പ്രവർത്തികളെ ശ്രദ്ധയോടെയാണ് ഇക്കാലമത്രയും കൈകാര്യം ചെയ്തുവരുന്നത്. ഇസ്രേയലിന്റെ തന്ത്രപരമായ സൈനിക പങ്കാളിയാകുമ്പോഴും, ചൈനയിലേക്ക് പോകേണ്ട ഇറാൻ എൽപിജി, ഇറാൻ തുറമുഖത്ത് നിന്ന് മംഗലാപുരം പോർട്ടിലേക്ക് എത്തിക്കാൻ ഇന്ത്യയ്ക്കായത് ആ തന്ത്രപരമായ നിലപാട് കൊണ്ട് തന്നെയാണ്. പേർഷ്യൻ ഗൾഫിൽ സംഘർഷം ഉണ്ടായപ്പോൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയിൽ ചേരാൻ ഇന്ത്യ വിസമ്മതിച്ചു. പകരം ‘ഓപ്പറേഷൻ സങ്കൽപ്പ്’ എന്ന പേരിൽ സ്വന്തം നിലയിൽ കപ്പലുകൾക്ക് സുരക്ഷ നൽകി. എണ്ണ വാങ്ങുന്നത് കുറച്ചതിലൂടെ അമേരിക്കയുമായുള്ള ബന്ധം വഷളാകാതെ നോക്കാനും, അതേസമയം ഛബാറിലൂടെ ഇറാനെ ചേർത്തുപിടിക്കാനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയുടെ ഈ നീക്കം ഒരു സന്ദേശമാണ് നൽകുന്നത്: “യഥാർത്ഥ പിന്തുണ എന്നത് എണ്ണയ്ക്ക് പകരം വച്ചുനീട്ടുന്ന കാശല്ല, മറിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ നൽകുന്ന തന്ത്രപരമായ കരുത്താണ്.
India has maintained a unique and strategic relationship with Iran, supporting the country during international sanctions while carefully balancing global partnerships. Historically a major oil importer from Iran, India played a crucial role in sustaining Iran’s economy before 2014. The development of the Chabahar port marked a turning point, providing India a direct trade route to Afghanistan and Central Asia while bypassing Pakistan. India also delivered essential supplies to Iranian citizens during sanctions and maintained a neutral or supportive stance in international forums. Strategically, India managed the transport of Iranian LPG to China, rejected joining the US-led coalition in the Persian Gulf, and secured its own vessels under ‘Operation Sankalp.’ These moves underline India’s approach of offering real strategic support during crises, emphasizing influence and stability over mere economic transactions.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
