ഡെൻമാർക്കിലെ ഹോഴ്സൻസിൽ നടന്ന ഊബർ കപ്പ് ബാഡ്മിന്റൺ പോരാട്ടത്തിൽ ഇന്ത്യയുടെ അഭിമാനതാരം പി.വി. സിന്ധു വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ്. മത്സരത്തിൽ സിന്ധുവിന്റെ കണ്ണുകൾക്ക് സമീപമുള്ള നീലകലർന്ന ചാരനിറത്തിലുള്ള ചെറിയ ഉപകരണം കായികലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു. പരിശീലന വേളയിൽ മാത്രം ഉപയോഗിച്ചിരുന്ന ‘ടെമ്പിൾ’ (Temple) എന്ന അത്യാധുനിക വെയറബിൾ സാങ്കേതികവിദ്യ സിന്ധു ആദ്യമായാണ് മത്സരത്തിനിടെ ധരിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തത്സമയം നിരീക്ഷിക്കാൻ സഹായിക്കുന്ന ഈ ഉപകരണം കായികതാരത്തിന്റെ ഏകാഗ്രതയും ശാരീരികക്ഷമതയും അളക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയലിന്റെ ടീം വികസിപ്പിച്ചെടുത്ത ഈ ഉപകരണം നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന്റെ വികസനത്തിൽ സിന്ധു സജീവമായി സഹകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്ന ഈ ഉപകരണം ഹൃദയമിടിപ്പ് മാത്രമല്ല, മത്സരസമയത്ത് തലച്ചോറിലുണ്ടാകുന്ന സമ്മർദ്ദവും (Cognitive Load) കൃത്യമായി രേഖപ്പെടുത്തും. സാധാരണ സ്മാർട്ട് ഉപകരണങ്ങളേക്കാൾ കൃത്യമായ വിവരങ്ങൾ നൽകുന്ന ഇത് തലയിൽ ധരിച്ചാൽ ഭാരമൊന്നും അനുഭവപ്പെടില്ലെന്ന് സിന്ധുവിന്റെ ഭർത്താവും ബിസിനസ് പങ്കാളിയുമായ വെങ്കട്ട ദത്ത സായ് പറഞ്ഞു. വെയറബിൾ ടെക് മേഖലയിൽ സംരംഭക കൂടിയായ സിന്ധുവിന്റെ ഈ പരീക്ഷണം കായികലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Discover the tech behind the blue dot on PV Sindhu’s face at the Uber Cup. Developed by Deepinder Goyal’s team, the ‘Temple’ device tracks real-time cerebral blood flow and cognitive load to optimize elite athlete performance.
