ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എക്സ്പെങ് (Xpeng) തങ്ങളുടെ പറക്കും കാറുകളുടെ വൻതോതിലുള്ള ഉൽപ്പാദനം അടുത്ത വർഷം ആരംഭിക്കുമെന്നും 2027ഓടെ ഇവ വിപണിയിൽ സജീവമാകുമെന്നും പ്രസിഡന്റ് ബ്രയാൻ ഗു അറിയിച്ചു. നിലവിൽ പറക്കും കാറുകൾക്കായി 7,000ത്തിലധികം ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിനായി ചൈനീസ് വ്യോമയാന അധികൃതരുടെ അനുമതി തേടുകയാണെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

പറക്കും കാറുകൾക്ക് പുറമെ, 2026ന്റെ അവസാന പാദത്തോടെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഉൽപ്പാദനം തുടങ്ങാനും ഈ വർഷം ഗ്വാങ്‌ഷൂവിൽ റോബോടാക്സി പരീക്ഷണങ്ങൾ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗണുമായി സഹകരിച്ച് പുതിയ ഇവി മോഡലുകൾ വികസിപ്പിക്കുന്ന എക്സ്പെങ്, ആഗോളതലത്തിൽ കൂടുതൽ പങ്കാളിത്തങ്ങൾക്ക് തയ്യാറാണെന്നും വ്യക്തമാക്കി. അടുത്ത പത്ത് വർഷത്തിനുള്ളിൽ തങ്ങളുടെ വരുമാനത്തിന്റെ പകുതിയിലധികം ചൈനയ്ക്ക് പുറത്തുള്ള വിപണികളിൽ നിന്ന് കണ്ടെത്താനാണ് കമ്പനി ഇപ്പോൾ പദ്ധതിയിടുന്നത്.
Chinese EV maker Xpeng plans to start full-scale delivery of flying cars by 2027. The company also aims to launch humanoid robots and robotaxi trials by 2026
