ഗൂഗിളിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച പ്രമുഖ നിക്ഷേപകൻ റാം ശ്രീറാം, ഇന്ത്യയിലെ ബഹിരാകാശ ഗവേഷണ രംഗത്തും പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. ഗൂഗിളിന്റെ ആദ്യ ചെക്ക് എഴുതിയ വ്യക്തിയായി അറിയപ്പെടുന്ന ശ്രീറാമിന്റെ ഷെർപാലോ വെഞ്ചേഴ്‌സ് ഉൾപ്പെടെയുള്ളവർ നടത്തിയ 60 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപത്തോടെ ഹൈദരാബാദ് ആസ്ഥാനമായ ‘സ്കൈറൂട്ട് എയ്‌റോസ്‌പേസ്’ (Skyroot Aerospace) ഇന്ത്യയിലെ ആദ്യത്തെ സ്പേസ്-ടെക് യൂണിക്കോണായി മാറി.

നിലവിൽ 1.1 ബില്യൺ ഡോളർ (ഏകദേശം 9,200 കോടി രൂപ) മൂല്യമുള്ള ഈ കമ്പനി, ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ ബഹിരാകാശ യൂണിക്കോൺ എന്ന പദവിയാണ് സ്വന്തമാക്കിയത്. മുൻ ഇസ്‌റോ (ISRO) ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ദാകയും ചേർന്ന് 2018-ലാണ് ഈ സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. 2022-ൽ വിക്രം-എസ് എന്ന റോക്കറ്റ് വിക്ഷേപിച്ച് ബഹിരാകാശത്തേക്ക് റോക്കറ്റ് അയക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയായി ഇവർ മാറിയിരുന്നു. വരാനിരിക്കുന്ന വിക്രം-1 ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുമായാണ് പുതിയ നിക്ഷേപം വിനിയോഗിക്കുക.
Skyroot Aerospace becomes India’s first space-tech unicorn with a $1.1 billion valuation. Backed by Google’s early investor Ram Shriram, the startup is set to revolutionize private space exploration.
