ഡൽഹി-എൻസിആർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ വാണിജ്യ സർവീസുകൾ ആരംഭിക്കുന്നു. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഈ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരത്തോടെ ആരംഭിക്കുമെന്ന് അറിയിച്ചു.

ലഖ്‌നൗവിൽ നിന്നുള്ള വിമാനമാകും ജൂൺ 15-ന് നോയിഡയിൽ ആദ്യമായി ലാൻഡ് ചെയ്യുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജൂലൈ ഒന്നു മുതൽ ഹൈദരാബാദ്, ബംഗളൂരു, അമൃത്‌സർ തുടങ്ങി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് നോയിഡയിൽ നിന്നും നിത്യേന സർവീസുകൾ ഉണ്ടാകും. പുതിയ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും ഉത്തർപ്രദേശിന്റെ വികസനത്തിന് വേഗത കൂട്ടാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
Noida International Airport starts commercial flight operations on June 15. IndiGo opens ticket bookings for flights from Lucknow, Bengaluru, and Hyderabad.
