സെപ്റ്റംബർ 30 മുതൽ പശ്ചിമ ബംഗാളിൽ മദ്യനിരോധനം നടപ്പിലാക്കുമെന്നും സംസ്ഥാനം ‘ഡ്രൈ സ്റ്റേറ്റ്’ ആകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യാ ടുഡേയിൽ വന്ന വാർത്ത എന്ന രീതിയിൽ വാട്സ്ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കുന്ന ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്നും ഇത്തരമൊരു പ്രസ്താവന ആഭ്യന്തര മന്ത്രി നടത്തിയിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് (PIB Factcheck) വ്യക്തമാക്കി.

സർക്കാരുമായി ബന്ധപ്പെട്ട ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. +91 8799711259 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ വായനക്കാർക്ക് വിവരങ്ങൾ കൈമാറാവുന്നതാണ്.
