ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് ചിലവ് ചുരുക്കലിന്റെയും പുനഃസംഘടനയുടെയും ഭാഗമായി ആഗോളതലത്തിൽ അയ്യായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. സിംഗപ്പൂരിലെ ഏഷ്യൻ ഹബ്ബിലുള്ള ജീവനക്കാർക്ക് പുലർച്ചെ 4 മണിക്ക് ഇമെയിൽ സന്ദേശം അയച്ചുകൊണ്ടാണ് മെറ്റാ ഈ വെട്ടിക്കുറയ്ക്കലുകൾക്ക് തുടക്കമിട്ടത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യക്കായി വൻതോതിൽ നിക്ഷേപം നടത്തുന്ന കമ്പനി, ഇത്തവണ എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ഏകദേശം 8,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനോടകം തന്നെ 7,000 ഓളം ജീവനക്കാരെ AI അനുബന്ധ വിഭാഗങ്ങളിലേക്ക് മാറ്റിയ കമ്പനിയിൽ, ഈ വർഷം ഇനിയും പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
Meta begins a fresh round of global layoffs, cutting nearly 8,000 jobs starting with its Singapore hub, as the company pivots resources toward AI investment
