ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിൽ നിർണായക ധാതുക്കൾ, സമുദ്ര സുരക്ഷ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ സംയുക്ത പദ്ധതികൾക്ക് തുടക്കമിട്ടത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി ‘റീജിയണൽ മാരിടൈം സെക്യൂരിറ്റി സെന്റർ ഓഫ് എക്സലൻസ്’ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പുതിയ സമഗ്ര വ്യാപാര കരാറിന്റെയും പ്രതിരോധ വ്യവസായ റോഡ്മാപ്പിന്റെയും പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ മികച്ച ഭാവിയിലേക്ക് നയിക്കുമെന്ന് ജയശങ്കർ വ്യക്തമാക്കി.
India UK relations, maritime security cooperation, critical minerals India UK, S Jaishankar Yvette Cooper meeting, Regional Maritime Security Center of Excellence, India UK trade agreement, Indian Ocean security
