സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത വൻ നേട്ടം സ്വന്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. ജൂൺ 10ഓടെ, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിച്ച, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡ് നരേന്ദ്ര മോദി സ്വന്തം പേരിലാക്കും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുന്നത്.

പ്രധാനമന്ത്രി പദത്തിൽ 12 വർഷം അഥവാ 4,399 ദിവസങ്ങൾ പൂർത്തിയാക്കിക്കൊണ്ടാണ് നരേന്ദ്ര മോദി ഈ അപൂർവ്വ നേട്ടത്തിലേക്ക് എത്തുന്നത്. ജവഹർലാൽ നെഹ്‌റു 1947 മുതൽ 1964 വരെ പ്രധാനമന്ത്രിയായിരുന്നെങ്കിലും, 1947 മുതൽ 52 വരെയുള്ള കാലയളവിൽ അദ്ദേഹം ഇടക്കാല സർക്കാരിന്റെ തലവനായിരുന്നു. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പുകൾ ഔദ്യോഗികമായി ആരംഭിച്ച് തിരഞ്ഞെടുക്കപ്പെട്ട ശേഷം 1952 മുതലാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഭരണകാലയളവ് ആരംഭിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആകെ 14 വർഷത്തോളം രാജ്യം ഭരിച്ചിട്ടുണ്ടെങ്കിലും അത് തുടർച്ചയായ ഭരണകാലയളവായിരുന്നില്ല.
Prime Minister Narendra Modi will surpass Jawaharlal Nehru’s historic milestone on June 10, completing 4,399 consecutive days in office to become India’s longest continuously serving elected PM.
