തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വി.ഒ. ചിദംബരനാർ (VOC) തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി 5,720 കോടി രൂപയുടെ വികസന പദ്ധതിക്ക് അനുമതിയായി. നിലവിലുള്ള 12.8 മീറ്റർ ആഴം 15.2 മീറ്ററാക്കുന്നതോടെ കൂടുതൽ വലിയ കണ്ടെയ്നർ-ടാങ്കർ കപ്പലുകളെ ആകർഷിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഹാർബർ ബേസിൻ്റെയും കപ്പലുകൾ വരുന്ന ചാനലിൻ്റെയും ആഴം കൂട്ടുന്നതിനൊപ്പം ആറ് പുതിയ ബെർത്തുകളുടെ നിർമ്മാണവും പോർട്ട് പ്രവേശന കവാടത്തിന്റെ നവീകരണവും ഇതിൽ ഉൾപ്പെടുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ വലിയ പാനമാക്സ് കപ്പലുകൾക്കും 14,000 ടി.ഇ.യു (TEU) ശേഷിയുള്ള ഭീമൻ കണ്ടെയ്നർ കപ്പലുകൾക്കും തൂത്തുക്കുടി തുറമുഖത്ത് സുഗമമായി അടുക്കാൻ സാധിക്കും.
The VOC Port in Tuticorin receives a massive ₹5,720 crore boost for a harbour-deepening project to accommodate large Panamax and 14,000 TEU container ships.
