ജന്തർമന്തറിലെ നീറ്റ് പ്രതിഷേധത്തിനിടെ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ വിവിധ ബയോമെട്രിക് നിരീക്ഷണസംവിധാനങ്ങൾ ഉപയോഗിച്ച ഡൽഹി പോലീസ് നടപടിക്കെതിരെ എ.എ. റഹിം എംപി സുപ്രീംകോടതിയിൽ. സമാധാനപരമായ പ്രതിഷേധത്തിൽ ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് റഹിം കുറ്റപ്പെടുത്തുന്നു. സ്വകാര്യ കമ്പനികളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ബയോമെട്രിക് നിരീക്ഷണം ഉപയോഗിക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തുന്നതുവരെ അനുവദിക്കാനാവില്ലെന്ന് ഹർജിയിൽ പറയുന്നു. ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്ന വിവരങ്ങൾ ദേശീയ കുറ്റകൃത്യവിവരങ്ങളുമായി ബന്ധിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നത്. പ്രതിഷേധക്കാരും മാധ്യമപ്രവർത്തകരുമെല്ലാം തുടർച്ചയായി ഈ നിരീക്ഷണത്തിന് വിധേയരാകുന്നുണ്ട്.
സിസിടിവി.ക്യാമറ, ഡ്രോണുകൾ എന്നിവയ്ക്കു പുറമേ മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വാഹനം തപടങ്ങിയവ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. ബയോമെട്രിക് നിരീക്ഷണത്തിനായി ഉപയോഗിച്ച സാങ്കേതികവിദ്യകൾ വെളിപ്പെടുത്താൻ നിർദേശം നൽകണമെന്നും ഹർജിയിൽ റഹിം ആവശ്യപ്പെട്ടു
AA Rahim MP moves the Supreme Court against Delhi Police’s biometric surveillance during NEET protests at Jantar Mantar, calling it unconstitutional
