അമരാവതിയിൽ രാജ്യത്തെ ആദ്യത്തെ ക്വാണ്ടം ആൻഡ് എഐ യൂണിവേഴ്സിറ്റി ക്യാമ്പസ് സ്ഥാപിക്കാൻ ഔദ്യോഗിക അനുമതി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള നീലിറ്റ് (NIELIT) ആണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസ് യാഥാർത്ഥ്യമാക്കുന്നത്.

8.5 ഏക്കർ വിസ്തൃതിയിൽ 730.7 കോടി രൂപ ചെലവഴിച്ചാണ് ഈ വമ്പൻപദ്ധതി പൂർത്തീകരിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ തുടങ്ങിയ അതിനൂതന ഡീപ്-ടെക് മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനുമാണ് ക്യാമ്പസ് മുൻഗണന നൽകുന്നത്.
സ്ഥിരമായ ക്യാമ്പസിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ സെപ്റ്റംബർ മാസം മുതൽ ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയിലെ താൽക്കാലിക സൗകര്യങ്ങളിൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. അഞ്ച് വർഷത്തിനുള്ളിൽ ബിരുദ-നൈപുണ്യ കോഴ്സുകളിലൂടെ 8,250-ലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
Andhra Pradesh approves India’s first Quantum and AI University campus in Amaravati, built by NIELIT with MeitY support at an investment of ₹730 crore
