അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയുടെ ആസ്തി 2.3 ബില്യൺ ഡോളറായി ഉയർന്നു. താൻ സ്ഥാപിച്ച പ്രമുഖ ബയോടെക് കമ്പനിയായ ‘റോയിവാന്റ് സയൻസസിന്റെ’ (Roivant Sciences) ഓഹരി വിലയിലുണ്ടായ വൻ കുതിപ്പാണ് അദ്ദേഹത്തിന്റെ സമ്പത്ത് ഇരട്ടിയാക്കാൻ ഇടയാക്കിയത്. നവംബറിലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, 41 കാരനായ വിവേക് അമേരിക്കയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഗവർണറും രാജ്യത്തെ മൂന്നാമത്തെ സമ്പന്നനായ ജനപ്രതിനിധിയുമായി മാറും.

കമ്പനിയുടെ പുതിയ മരുന്നുകളുടെ അനുകൂലമായ ക്ലിനിക്കൽ പരീക്ഷണ ഫലങ്ങളും, അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) അംഗീകാരങ്ങളും റോയിവാന്റ് ഓഹരികൾക്ക് വലിയ മുന്നേറ്റം നൽകി. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്റെ കൈവശമുള്ള ഓഹരികളിൽ നിന്ന് ഏകദേശം 1.2 ബില്യൺ ഡോളറോളം വിലവരുന്ന ഓഹരികൾ രാമസ്വാമി വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 5.4 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും, ആസ്തിയുടെ കാര്യത്തിൽ വൻ കുതിപ്പാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്
Indian-origin biotech entrepreneur Vivek Ramaswamy’s net worth has jumped to $2.3 billion following a surge in Roivant Sciences stock. If elected Ohio Governor, he could become the second-richest governor in the US
