ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള വ്യോമബന്ധം പുനഃസ്ഥാപിച്ച് എയർ ഇന്ത്യ ഡിസംബർ 1 മുതൽ ഡൽഹി-ടെൽ അവീവ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ബോയിംഗ് 777 വിമാനങ്ങൾ ഉപയോഗിച്ച് ഞായർ മുതൽ വ്യാഴം വരെ ആഴ്ചയിൽ അഞ്ച് സർവീസുകളായിരിക്കും എയർ ഇന്ത്യ ഈ റൂട്ടിൽ നടത്തുക.

ഡൽഹിയിൽ നിന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെടുന്ന AI139 വിമാനം രാവിലെ 8:30-ന് ടെൽ അവീവിൽ എത്തും. തിരികെ ടെൽ അവീവിൽ നിന്ന് രാവിലെ 10:30-ന് പുറപ്പെടുന്ന AI140 വിമാനം വൈകുന്നേരം 7:45-ന് ഡൽഹിയിൽ തിരിച്ചെത്തും. കോവിഡിന് മുൻപ് പ്രതിവർഷം എഴുപതിനായിരത്തോളം ഇന്ത്യക്കാർ സന്ദർശിച്ചിരുന്ന ഇസ്രായേലിലേക്ക് ടൂറിസം മേഖലയ്ക്ക് വലിയ ഉത്തേജനം നൽകാൻ ഈ സേവനത്തിന് സാധിക്കും. തീർത്ഥാടന യാത്രകൾക്ക് പുറമെ വൈവിധ്യമാർന്ന യാത്രാനുഭവങ്ങൾ ഇന്ത്യൻ സഞ്ചാരികൾക്കായി പരിചയപ്പെടുത്താൻ ഇസ്രായേൽ ടൂറിസം മന്ത്രാലയം പദ്ധതിയിടുന്നുണ്ട്
Air India is set to resume direct flights between Delhi and Tel Aviv starting December 1 using Boeing 777 aircraft, operating five times a week.
