ഇന്ത്യയിൽ വിദേശ ഉടമസ്ഥതയിലുള്ള വിതരണ ശൃംഖലകളെയും ടെലികോം സംവിധാനങ്ങളെയും ആശ്രയിക്കുന്നതിനെതിരെ മുൻ കരസേനാ മേധാവി വി.പി. മാലിക് മുന്നറിയിപ്പ് നൽകി. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് മുൻ കരസേനാ തലവന്റെ പ്രതികരണം.

കാർഗിൽ യുദ്ധകാലത്ത് അമേരിക്ക ഏർപ്പെടുത്തിയ പ്രതിരോധ ഉപരോധങ്ങളും അടുത്തിടെ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളും ഓർമ്മിപ്പിച്ചാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. ദേശീയ സുരക്ഷയെ കരുതി ഇന്ത്യയിലെ ഒരു വിദേശ ടെലികോം സംവിധാനത്തെയും ആശ്രയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെയും വിവരങ്ങളുടെ സ്വകാര്യതയെയും ബാധിക്കുമെന്ന് മറ്റ് പ്രതിരോധ വിദഗ്ധരും അഭിപ്രായപ്പെട്ടു. എന്നാൽ, സാറ്റലൈറ്റ് സേവനങ്ങൾ നൽകാൻ അനുമതി തേടുന്ന മസ്ക് രാജ്യത്ത് സ്റ്റാർലിങ്ക് വൈകുന്നതിനെതിരെ കേന്ദ്ര സർക്കാരിനെയും വാണിജ്യ ഗ്രൂപ്പുകളെയും നിരന്തരം വിമർശിക്കുകയാണ്.
Former Army Chief VP Malik warns against reliance on foreign telecom systems like Starlink, recalling Kargil-era US sanctions and highlighting national security risks.
