വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിലും പങ്കാളിത്ത കൈമാറ്റത്തിലും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) യാതൊരുവിധ നിബന്ധനകളും ചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് സർക്കാരിന്റെ ഈ പ്രതികരണം. കൺസഷൻ എഗ്രിമെന്റിലെ വ്യവസ്ഥകൾ പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും മുൻകൂർ അനുമതിയില്ലാതെ ഓഹരി വിൽപ്പന നടത്താൻ നീക്കം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള 49 ശതമാനം ഓഹരി പങ്കാളിത്തം കൈമാറുന്നതിനായുള്ള അപേക്ഷ കൺസഷനിംഗ് അതോറിറ്റിയായ കേരള സർക്കാരിന്റെ മുൻകൂർ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്തുന്നത് സർക്കാരിന്റെ മുൻകൂർ അനുമതിക്ക് വിധേയമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്രമങ്ങളുമായി കമ്പനി സർക്കാരിനെ സമീപിച്ചിരിക്കുന്നതെന്നും അല്ലാതെ സ്വന്തം നിലയിൽ നിയമവിരുദ്ധമായി ഓഹരി കൈമാറ്റം നടത്തിയിട്ടില്ലെന്നും മറുപടിയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അദാനി സമർപ്പിച്ച ഓഹരി കൈമാറ്റ നിർദ്ദേശവും അതിലെ വ്യവസ്ഥകളും ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി നിലവിൽ പരിശോധിച്ചു വരികയാണ്. കൺസഷൻ എഗ്രിമെന്റിന്റെ പരിധിയിൽ വരുന്ന എല്ലാ പ്രസക്തമായ വിഷയങ്ങളും സമഗ്രമായി പഠിച്ച ശേഷം എംപവേർഡ് കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Chief Minister V. D. Satheesan stated that Adani Vizhinjam Port Private Limited has not violated any rules, regulations, or contractual conditions in the construction of the Vizhinjam International Seaport project or the proposed transfer of shareholding. He clarified that an application seeking prior approval for the transfer of the 49% shareholding held by the Adani Group has been submitted to the Kerala government, the concessioning authority.Addressing the Kerala Legislative Assembly, he stated that the company has been operating in accordance with the provisions of the concession agreement and that no attempt has been made to sell or transfer shares without obtaining prior government approval.
