തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ 4 ശതമാനം വർധനയുണ്ടാകും. പുതിയ സമയക്രമം 2026 ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകും. പുതിയ സമയക്രമമനുസരിച്ച്, വേനൽക്കാലത്ത് പ്രതിവാരം 620 ആയിരുന്ന എയർ ട്രാഫിക് മൂവ്മെന്റുകൾ 644 ആയി ഉയരും.

പ്രധാന സവിശേഷതകൾ
* പുതിയ സർവീസ് റിയാദ്.
* കൂടുതൽ സർവീസുകൾ: ബഹ്റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിക്കും.
* ആഭ്യന്തര സർവീസുകളിൽ 12% വർധന: നിലവിലെ പ്രതിവാര 294 എടിഎമ്മുകളിൽ നിന്ന് 328 ആയി ഉയരും.
* അന്താരാഷ്ട്ര സർവീസുകൾ: പ്രതിവാരം 316 എടിഎമ്മുകൾ.
അന്താരാഷ്ട്ര സർവീസുകൾ – പ്രതിവാര എടിഎമ്മുകൾ
അബുദാബി 68
ഷാർജ 56
മാലെ 24
ദുബായ് 22
ക്വാലാലംപൂർ 22
മസ്കത്ത് 20
കുവൈത്ത് 20
ദോഹ 20
ബഹ്റൈൻ 18
സിംഗപ്പൂർ 14
ദമ്മാം 14
കൊളംബോ 8
റിയാദ് 6
ഹനിമാധൂ 4
ആകെ 316
ആഭ്യന്തര സർവീസുകൾ – പ്രതിവാര എടിഎമ്മുകൾ
ബെംഗളൂരു 96
ഡൽഹി 68
മുംബൈ 56
ചെന്നൈ 44
ഹൈദരാബാദ് 28
കൊച്ചി 14
നവി മുംബൈ 14
കണ്ണൂർ 8
ആകെ 328
Thiruvananthapuram International Airport announces its winter schedule for 2026-27 with 644 weekly flight services, featuring a new route to Riyadh and increased flights to Bengaluru and Abu Dhabi.
