അമേരിക്കൻ വൻകിട ടെലികോം കമ്പനികളായ കൊംകാസ്റ്റ് (Comcast), ചാർട്ടർ കമ്മ്യൂണിക്കേഷൻസ് (Charter Communications) എന്നിവയുമായി തങ്ങളുടെ സ്വന്തം വയർലെസ് ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യ പങ്കുവെക്കുന്നതിനായി മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടി. സാങ്കേതികവിദ്യാ ലൈസൻസിംഗിലൂടെയോ പകരമായി ഓഹരികൾ പങ്കുവെക്കുന്നതിലൂടെയോ അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ജിയോയുടെ നീക്കമെന്ന് ബിസിനസ് ലൈൻ റിപ്പോർട്ടിൽ പറയുന്നു.

വിദേശത്ത് സ്വന്തമായി നെറ്റ്വർക്ക് ശൃംഖല നിർമിക്കാതെ തന്നെ മറ്റ് വിദേശ ഓപ്പറേറ്റർമാർക്ക് സാങ്കേതികവിദ്യ നൽകി ആഗോള സാന്നിധ്യം ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുൻപ് ദക്ഷിണാഫ്രിക്കൻ കമ്പനിയായ എം.ടി.എന്നുമായും (MTN Group) ജിയോ ചർച്ചകൾ നടത്തിയിരുന്നെങ്കിലും മൂല്യനിർണയത്തിലെ ഭിന്നത കാരണം അത് പരാജയപ്പെടുകയായിരുന്നു.
ലൈസൻസ് ആവശ്യമില്ലാത്ത വൈ-ഫൈ ഫ്രീക്വൻസികളിൽ (UBR) പ്രവർത്തിക്കുന്ന ജിയോയുടെ ഈ പുതിയ സാങ്കേതികവിദ്യ, കേബിളുകളോ ചെലവേറിയ ടെലികോം സ്പെക്ട്രമോ ഇല്ലാതെ കുറഞ്ഞ ചെലവിൽ വീടുകളിലേക്ക് വേഗതയേറിയ ഇൻ്റർനെറ്റ് എത്തിക്കാൻ ശേഷിയുള്ളതാണ്. കേബിൾ അധിഷ്ഠിത സേവനങ്ങൾക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന കൊംകാസ്റ്റിനും ചാർട്ടറിനും കുറഞ്ഞ ചെലവിൽ സേവനം നൽകാൻ ഈ സാങ്കേതികവിദ്യ സഹായകമാകും
Mukesh Ambani’s Jio Platforms is in talks with US telecom giants Comcast and Charter Communications to license its wireless broadband technology in global markets.

