ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമാതാക്കളായ പി.ജി ഫോയിൽസ് ലിമിറ്റഡ് (PG Foils Limited) ബഹ്റൈനിൽ പുതിയ അലുമിനിയം ഫോയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ (EV) ബാറ്ററികൾക്കും മരുന്ന് നിർമാണ മേഖലയ്ക്കും (Pharmaceutical) ആവശ്യമായ ഉയർന്ന മൂല്യമുള്ള അലുമിനിയം ഫോയിലുകളാണ് ഈ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുക. ബഹ്റൈന്റെ വ്യവസായ അടിത്തറ ശക്തമാക്കുന്നതിനും അലുമിനിയം അനുബന്ധ നിർമാണ ശേഷി വർധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

മനാമയിൽ നടന്ന ‘ഗേറ്റ്വേ ഗൾഫ്’ എക്സ്പോയിൽ വെച്ച് ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റു, പി.ജി ഫോയിൽസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സാഹിൽ ഷാ എന്നിവരാണ് ഇതുസംബന്ധിച്ച സമ്മതപത്രത്തിൽ ഒപ്പുവെച്ചത്. അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും രാജ്യത്തെ വ്യാവസായിക വിപുലീകരണത്തിനും പദ്ധതി വലിയ പിന്തുണയാകുമെന്ന് ബഹ്റൈൻ അധികൃതർ വ്യക്തമാക്കി
Indian firm PG Foils Limited signs MoU with Bahrain to build an aluminium foil plant for EV batteries and pharmaceuticals. Read the project details here
