എണ്ണ-പ്രകൃതിവാതക മേഖല കൂടുതൽ നിക്ഷേപ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വ്യവസായ രംഗത്ത് നിർണായക നയപരമായ മാറ്റങ്ങൾ വരുത്തുമെന്ന് പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ വ്യക്തമാക്കി. അപ്സ്ട്രീം, മിഡ്സ്ട്രീം, ഡൗൺസ്ട്രീം മേഖലകളിൽ പങ്കാളിത്തം ഉറപ്പാക്കാനും ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമായി മാറ്റാനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ആഴക്കടൽ പര്യവേക്ഷണങ്ങളിലെ സാമ്പത്തിക നഷ്ടസാധ്യതകൾ കുറയ്ക്കുന്നതിനായി ഗവൺമെന്റ് അഞ്ച് വർഷത്തേക്ക് 84,000 കോടി രൂപയുടെ ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ആഴക്കടൽ ഡ്രില്ലിംഗ് ചെലവിന്റെ 50 ശതമാനം വരെ (ഒരു കിണറിന് പരമാവധി 71 മില്യൺ ഡോളർ വരെ) ഗവൺമെന്റ് ധനസഹായം നൽകുന്നത് പര്യവേക്ഷണ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ റിഫൈനിംഗ് ശേഷി നിലവിലുള്ള 267 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2032ഓടെ 320 ദശലക്ഷം മെട്രിക് ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പെട്രോകെമിക്കൽസ്, റിഫൈനിംഗ് മേഖലകളിൽ അടുത്ത 5-10 വർഷത്തിനുള്ളിൽ വലിയ നിക്ഷേപങ്ങളാണ് വരുന്നത്. ഊർജ്ജ സുരക്ഷയ്ക്കൊപ്പം ബദൽ ഇന്ധനങ്ങളുടെ വികസനത്തിനും സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യ വികസനത്തിലും വിദേശ കമ്പനികൾക്ക് മികച്ച അവസരങ്ങളാണ് ഇന്ത്യ തുറന്നുനൽകുന്നത്.
India targets increased foreign investment in its oil and natural gas sector. Learn about government initiatives like the Samudra Manthan project and refining capacity expansion.
