കേന്ദ്ര സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക വാഹനങ്ങളായി (സ്റ്റാഫ് കാറുകൾ) ഇലക്ട്രിക് വാഹനങ്ങൾ (EV) വാങ്ങുന്നതിന് മുഴഗണനയുമായി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. 2026 നവംബർ 10-ന് ധനമന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെൻഡിച്ചർ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശമനുസരിച്ച്, ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനുള്ള പരമാവധി നെറ്റ് ഡീലർ വില (NDP) 20 ലക്ഷം രൂപയായും പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വാഹനങ്ങളുടേത് 10 ലക്ഷം രൂപയായും നിജപ്പെടുത്തി. നിലവിലുള്ള വാഹനങ്ങൾ മാറ്റുമ്പോൾ പകരം ഇലക്ട്രിക് കാറുകൾ തന്നെ വാങ്ങണമെന്നും, വാഹനങ്ങൾ വാടകയ്ക്കെടുക്കുമ്പോഴും ഇ.വികൾക്ക് തന്നെ മുൻഗണന നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, ഇലക്ട്രിക് വാഹനങ്ങൾ പ്രായോഗികമല്ലാത്ത സാഹചര്യങ്ങളിൽ മാത്രം പെട്രോൾ, ഡീസൽ വാഹനങ്ങൾ വാങ്ങാനോ വാടകയ്ക്കെടുക്കാനോ വകുപ്പുകൾക്ക് അനുമതി തേടാവുന്നതാണ്. ഇതിനായി ബന്ധപ്പെട്ട മന്ത്രാലയ സെക്രട്ടറിയുടെയും സാമ്പത്തിക ഉപദേഷ്ടാവിന്റെയും ശുപാർശയോടെ ധനമന്ത്രാലയത്തിന്റെ പ്രത്യേക ഇളവ് നേടേണ്ടതുണ്ട്. അതേസമയം, 20 ലക്ഷം രൂപയുടെ പരിധി സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിനുള്ള മാനദണ്ഡം മാത്രമാണെന്നും, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വ്യക്തിഗത കാർ വാങ്ങാൻ നൽകുന്ന അലവൻസോ സബ്സിഡിയോ അല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
The Union Finance Ministry mandates electric vehicles as the default choice for official government use, fixing a price ceiling of ₹20 lakh for EVs and ₹10 lakh for ICE vehicles.
