കിഴക്കൻ ഇന്ത്യയിലെ ഉപഭോക്തൃ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോർഷെ ഇന്ത്യ കൊൽക്കത്തയിൽ പുതിയ സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു. പോർഷെ ഇന്ത്യയുടെ ഡീലർ പങ്കാളിയായ ബേർഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ കേന്ദ്രം രാജ്യത്തെ തന്നെ ഏറ്റവും വലിയ പോർഷെ ആഫ്റ്റർ-സെയിൽസ് സെന്ററാണ്. 32,000 ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള ഈ അത്യാധുനിക കേന്ദ്രം പോർഷെയുടെ ഏറ്റവും പുതിയ ആഗോള നിലവാരമനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഹൈ-വോൾട്ടേജ് റിപ്പയർ ഏരിയയും പ്രത്യേക ബാറ്ററി അറ്റകുറ്റപ്പണി സൗകര്യങ്ങളും ഉൾപ്പെടുന്ന അത്യാധുനിക ഇലക്ട്രിക് വാഹന റിപ്പയർ സംവിധാനമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കിഴക്കൻ ഇന്ത്യയിൽ പോർഷെയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി അറ്റകുറ്റപ്പണികൾ നടത്താൻ സൗകര്യമുള്ള ഏക കേന്ദ്രമാണിത്. രാജ്യത്തുടനീളം തങ്ങളുടെ സേവന ശേഷി വിപുലീകരിക്കുന്നതിന്റെയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമാണ് ഈ പുതിയ കേന്ദ്രമെന്ന് പോർഷെ ഇന്ത്യ മേധാവി അശുതോഷ് ദീക്ഷിത് വ്യക്തമാക്കി
Porsche India launches its largest after-sales facility in Kolkata. Spanning 32,000 sq ft, it features dedicated EV high-voltage battery repair capabilities
