ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ 2030-ഓടെ 7 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. കമ്പനി ഇതിനകം കരാറിലേർപ്പെട്ട 4 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് പുറമെയാണിത്. ഇതിനൊപ്പം ആകെ 934 മെഗാവാട്ട് ശേഷിയുള്ള നാല് പുതിയ കാറ്റാടി, സൗരോർജ്ജ പദ്ധതികളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യയിൽ ആമസോൺ കരാറിലേർപ്പെടുന്ന ഏറ്റവും വലിയ വിൻഡ് ഫാമായ കർണാടകയിലെ 234 മെഗാവാട്ട് പദ്ധതി, കർണാടകയിലെ തന്നെ 200 മെഗാവാട്ട് സംയുക്ത പദ്ധതി, മധ്യപ്രദേശിലെ 300 മെഗാവാട്ട് സൗരോർജ്ജ പദ്ധതി, രാജസ്ഥാനിലെ 200 മെഗാവാട്ട് സൗരോർജ്ജ പദ്ധതി എന്നിവയാണവ.

നിലവിലുള്ള പദ്ധതികൾ പ്രവർത്തനക്ഷമമാകുന്നതോടെ 35 ലക്ഷത്തിലധികം ഇന്ത്യൻ വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. 2030-ഓടെ തങ്ങളുടെ പ്രവർത്തനങ്ങളിലെ വൈദ്യുതിയുടെ കാർബൺ തീവ്രത 65 ശതമാനം കുറയ്ക്കുക എന്ന ആഗോള ലക്ഷ്യത്തിന് ഈ നിക്ഷേപങ്ങൾ കരുത്തുപകരുമെന്ന് ആമസോൺ വ്യക്തമാക്കി.
Amazon announces a $7 billion investment in India’s renewable energy sector by 2030, launching four new wind and solar projects totaling 934 MW across India.

