രാജ്യത്തെ SME സംരംഭകർക്ക് സ്റ്റോക്ക് മാർക്കറ്റിലൂടെ അസാധാരണമായി വളരാൻ കഴിയുന്ന സമയമാണിതെന്ന് ആനന്ദ് ചാരി. സംരംഭങ്ങൾക്ക് ഓഹരി വിപണിയിലേക്ക് വഴിതുറക്കാൻ കൊച്ചിയിൽ സംഘടിപ്പിച്ച ‘ദി ഐപിഒ എഡ്ജ് ’ പ്രോഗ്രാമിൽ സംസാരിക്കുക ആയിരുന്നു ആനന്ദ് ചാരി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അഡീഷണൽ ജനറൽ മാനേജറായിരുന്ന ആനന്ദ് ചാരി, SME എക്സ്ചേഞ്ച് പ്ലാറ്റ്ഫോമിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി കൂടിയാണ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി വിപണിയിൽ സംരംഭങ്ങൾ ലിസ്റ്റ് ചെയ്യുന്ന നടപടി ക്രമങ്ങൾ അദ്ദഹം വിശദീകരിച്ചു.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SME) ഓഹരി വിപണിയിലേക്കുള്ള പ്രവേശനം, മൂലധന സമാഹരണം, ബിസിനസ് മൂല്യനിർണയം, ഐപിഒ നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾക്കാണ് ‘The IPO Edge – A Conversation to Create Wealth’ എന്ന പരിപാടി പ്രാധാന്യം നൽകിയത്.
ഓഹരിവിപണി പല സംരംഭങ്ങളേയും എങ്ങനെയാണ് മൾട്ടിബില്യൺ കമ്പനികളാക്കി മാറ്റിയതെന്ന് പ്രമുഖ സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റും ഷെയർവെൽത്ത് സെക്യൂരിറ്റീസ് മേധാവിയുമായ രാമകൃഷ്ണൻ ടി.ബി വിശദീകരിച്ചു.
ഐപിഒയുമായി ബന്ധപ്പെട്ട യഥാർഥ ബിസിനസ് അനുഭവങ്ങളും കേസ് സ്റ്റഡികളും ചർച്ച ചെയ്തു. സംരംഭങ്ങൾ സ്വീകരിക്കുന്ന സാമ്പത്തിക തീരുമാനങ്ങളും ഓഹരി വിപണിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും വിലയിരുത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഒരു കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനും ബിസിനസ് വാല്യുവേഷനും തമ്മിലുള്ള ബന്ധം, ഓഹരികളുടെ മൂല്യം നിർണയിക്കുന്ന ഘടകങ്ങൾ, നിക്ഷേപകരുടെ പ്രതീക്ഷകൾ എന്നിവയും ചർച്ച ചെയ്തു.
സംരംഭകരെ ഓഹരി വിപണിയിലേക്കും (IPO) മികച്ച വളർച്ചയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ ബിക്വിപ് അഡ്വൈസറി-യും ചാനൽ അയാമും ചേർന്ന് സംഘടിപ്പിച്ച ‘ദി ഐപിഒ എഡ്ജ് എന്ന പ്രോഗ്രാമിലാണ് ഓഹരി വിപണിയിലെ വിദഗ്ധരും കമ്പനി സെക്രട്ടറിമാരും സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. കോർപ്പറേറ്റ് ഫണ്ട് റൈസിംഗ്, ക്യാപിറ്റൽ മാർക്കറ്റ് അഡ്വൈസറി എന്നീ വിഷയങ്ങളും മീറ്റിൽ ചർച്ചയായി. പ്രമുഖ കമ്പനി സെക്രട്ടറിമാരായ സി.എസ്. ഗോകുൽ, സി.എസ്. വിജയ് ശ്രീനികേതൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Learn how SMEs can access capital markets, raise funds, and list on stock exchanges with expert insights from ‘The IPO Edge’ event held in Kochi. (149 characters)

