ചുരുങ്ങിയ സമയം കണ്ട് ഒരു കോടി കസ്റ്റമേഴ്‌സ്
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി റീസെല്ലേഴ്‌സിനെ ഓണ്‍ലൈനിലെത്തിക്കാന്‍ റീസെല്ലിങ്ങ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്ക്് കഴിഞ്ഞു. കസ്റ്റമേഴ്‌സില്‍ ഭൂരിഭാഗവും മീഷോയിലൂടെ റീസെല്ലിംഗ് നടത്തി, 25000 രൂപയിലധികം പ്രതിമാസം സമ്പാദിക്കുന്നു. ഇന്ത്യയുടെ സ്വന്തം സോഷ്യോ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ, 2015 ല്‍ IIT Delhi ഗ്രാജുവേറ്റ്‌സായ Vidit Aatreyയും Sanjeev Barnwal ചേര്‍ന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ്. രാജ്യത്തെ ചെറിയ ഇടത്തരം സംരംഭകര്‍ക്ക് ഡിജിറ്റല്‍ സ്റ്റോര്‍ തുറക്കാന്‍ മീഷോ സഹായം നല്‍കുന്നു.
ഫേസ്ബുക്കിനും പ്രിയങ്കരമായ മീഷോ
മേരി ഷോപ് എന്ന സങ്കല്‍പ്പമാണ് മീഷോ എന്ന പേരിന് പിന്നില്‍. റിയല്‍ ഇന്ത്യന്‍ പ്രോബ്‌ളം സോള്‍വ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ 2016 ല്‍ Y Combinator ല്‍ സെലക്റ്റ് ചെയ്യപ്പെട്ടു. Google Launchpad ന്റെ ആദ്യ ബാച്ചിലും മീഷോ ഇടം നേടി. ചെറുകിട സംരംഭകര്‍ക്ക് മാത്രമല്ല, വ്യക്തികള്‍ക്കും അവരുടെ ഫിസിക്കല്‍ സ്റ്റോറിലെ ഇന്‍വെന്ററികള്‍ ഡിജിറ്റലി എക്‌സിബിറ്റ് ചെയ്യാന്‍ മീഷോ അവസരം ഒരുക്കി. ഇതാണ് ഫെയ്‌സ്ബുക്കിനെ മീഷോയില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ഈ വേളയിലാണ് ഫേസ്ബുക്ക് ഇന്ത്യ ഹെഡ് അജിത്ത് മോഹന്റെ വാക്കുകളും പ്രസക്തമാക്കുകുന്നത്. രാജ്യത്തെ സ്ത്രീ കൂട്ടായ്മയുടെ ശക്തിയില്‍ വിശ്വസിക്കുകയും സ്ത്രീ സംരംഭകരെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന മീഷോയുടെ പ്രവര്‍ത്തനം തങ്ങളെ ഏറെ അട്രാക്റ്റ് ചെയ്തുവെന്ന് അജിത്ത് മോഹന്‍ പറയുന്നു. ഇത് ലോകത്തെ മറ്റ് രാജ്യങ്ങളും മാതൃകയാക്കേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മീഷോയുടെ വിജയം റൂറല്‍ മേഖലയില്‍
WhatsApp, Facebook, Instagram തുടങ്ങി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വഴി സംരംഭകരേയും കസ്റ്റമേഴ്‌സിനേയും കണക്റ്റുചെയ്യുന്ന നിരവധി സൈറ്റുകളുണ്ടെങ്കിലും റൂറല്‍ മേഖലയിലെ സാധ്യത തിരിച്ചറിഞ്ഞ് ചെറുകിട സംരംഭകരെ നെറ്റ് വര്‍ക്ക് ചെയ്തിടത്താണ് മീഷോ ഇന്‍വെസ്റ്റേഴ്‌സിനും ക്ലയിന്റസിനും പ്രിയപ്പെട്ടതായത്.