ബ്രാന്റിനെ കസ്റ്റമറുടെ മനസില്‍ സ്ഥിരമാക്കുന്ന കോര്‍പ്പറേറ്റ് പാഠങ്ങള്‍ അറിയാം. ബ്രാന്‍ഡ് ഇമേജ് കൃത്യമായി കസ്റ്റമറുടെ മനസില്‍ ഉറപ്പിച്ചാല്‍ മാത്രമേ മികച്ച റിസള്‍ട്ട് നേടാന്‍ സാധിക്കൂ
ബ്രാന്റിനെ വിഷ്വലൈസ് ചെയ്യുന്നതിന് ഗൈഡ് ലൈന്‍സ് സൃഷ്ടിക്കുക. ഫോണ്ട്, ലോഗോ, കളര്‍ എന്നിവയുള്‍പ്പടെ സ്ഥിരതയുള്ളതല്ലെങ്കില് ബ്രാന്റിങ്ങ് തകരും. കൃത്യമായ സമയക്രമത്തില്‍ ബ്രാന്റിനായുള്ള മെസേജുകള്‍ കസ്റ്റമറുടെ മനസിലെത്തിക്കുക. മള്‍ട്ടി ചാനലുകളിലൂടെ ബ്രാന്റ് മെസേജ് കസ്റ്റമേഴ്സിലെത്തിക്കാന് ശ്രമിക്കാം.
വെബ്സൈറ്റ് മുതല്‍ റോഡ് സൈഡ് ബില്‍ബോര്‍ഡുകളില്‍ വരെ സ്ഥിരമായി ബ്രാന്റിനെ പ്രൊജക്ട് ചെയ്യുക. സോഷ്യല്‍ മീഡിയയില്‍ കാണുമ്പോഴും നേരിട്ടും ബ്രാന്റിനെക്കുറിച്ച് കസ്റ്റമര്‍ക്ക് ഒരേ അനുഭവം നല്‍കാനാകണം. കമ്പനി എംപ്ലോയിസും ബ്രാന്റിനെ പറ്റി കൃത്യമായി അറിവുള്ളവരായിരിക്കണം. എംപ്ലോയിസിന് ബ്രാന്‍ഡ് എജ്യുക്കേഷന്‍ നല്‍കുന്നത് വഴി ബ്രാന്‍ഡ് ഐഡന്റിറ്റി സ്ഥിരതയുള്ളതാക്കാം.