കോവിഡിൽ ജീവിതം സ്തംഭിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിടുമ്പോഴും ബിസിനസും ഭാവിയും ഇനിയെന്താകും എന്ന ചിന്ത ഗൗരവമാകുകയാണ്. ലോക്ക് ഡൗണിന് ശേഷം എപ്രകാരം പ്രവര്‍ത്തിക്കണം എന്ന പ്ലാനിലാണ് മിക്കവും. ഈ സമയത്ത് ബിസിനസിന് നഷ്ടം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ വേണമെന്ന് ചാനല്‍ അയാം ഡോട്ട് കോം Lets Discover and Recover സെഷനിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് യൂണികോണ്‍ വെന്‍ച്വേഴ്‌സ് ഫൗണ്ടര്‍ അനില്‍ ജോഷി.
ഈ വാക്കുകള്‍ കേള്‍ക്കാം
സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗിനെ കൊറോണ സാരമായി ബാധിച്ചിട്ടുണ്ട്
മീറ്റിംഗുകള്‍ സാധിക്കാത്തതിനാല്‍ നിക്ഷേപകര്‍ പണമിറക്കുന്നില്ല
നിലവിലെ സാഹചര്യം നിക്ഷേപിക്കാന്‍ അനുവദിക്കുന്നില്ല
ലോക്ക് ഡൗണിന് ശേഷം ഫണ്ടിംഗിന് ഉണര്‍വുണ്ടാകും
എന്നാല്‍ കൊറോണയ്ക്ക് മുന്‍പുണ്ടായിരുന്നത് പോലെയാകില്ല
ഫണ്ട് റേസിംഗില്‍ ഫൗണ്ടേഴ്‌സ് ഏറെ ശ്രദ്ധിക്കണം
വാല്യുവേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഫ്‌ളെക്‌സിബിളായിരിക്കണം
അടുത്ത 15 മാസത്തേക്ക് കൃത്യമായ പ്ലാനോടെ മുന്നോട്ട് നീങ്ങണം
ബിസിനസിനും ടീമിനും നഷ്ടമുണ്ടാക്കാത്ത വരുമാനമാകണം ഫോക്കസ്
ഈ ഘട്ടത്തില്‍ നിലനിൽപ്പാണ് പ്രധാനം
നിലവിലെ സാഹചര്യങ്ങൾ പൊട്ടന്‍ഷ്യലായ നിക്ഷേപകരെ അറിയിക്കുക