കോവിഡ് 19 വ്യാപനത്തിന് പിന്നാലെ കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ജനറല്‍ സര്‍ക്കുലര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. എസ്എംഇ സെക്ടറിന് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങള്‍ മുതല്‍ കമ്പനീസ് ഫ്രഷ് സ്റ്റാര്‍ട്ടപ്പ് സ്‌കീം വരെ സര്‍ക്കുലറിലുണ്ടെന്ന് വ്യക്തമാക്കുകയാണ് കമ്പനി സെക്രട്ടറിയും ഡയറക്ടസ് എല്‍എല്‍പി designated partner consultantമായ ഗോകുല്‍ ആര്‍ ഐ. കമ്പനിയുമായി ബന്ധപ്പെട്ട ഫയലിംഗുകള്‍ ഉള്‍പ്പടെ ചെയ്ത് തീര്‍ക്കേണ്ട സമയ പരിധിയെ പറ്റിയും ഇപ്പോഴുള്ള രീതികളും ചാനല്‍ അയാം lets discover and recover സെഷനിലൂടെ വ്യക്തമാക്കുകയാണ് ഗോകുല്‍ ആര്‍.കെ.
അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം കമ്പനികളുടേയും എല്‍എല്‍പികളുടേയും ഫയലിംഗ് റെഗുലറൈസ് ചെയ്യാന്‍ കന്പനി ഫ്രഷ് സ്റ്റാര്‍ട്ടപ്പ് സ്‌കീം 2020, എല്‍എല്‍പി സെറ്റില്‍ സ്‌കീം 2020 എന്നീ വിജ്ഞാപനമിറക്കിയിട്ടുണ്ട്
ഇവയുടെ വിശദമായ സര്‍ക്കുലര്‍ മാര്‍ച്ച് 30ന് പുറത്തിറക്കി
2 സ്‌കീമുകളുടേയും ആപ്ലിക്കബിലിറ്റി 30 സെപ്റ്റംബര്‍ 2020 വരെ
വാനിഷിംഗ് കമ്പനീസ്- ഡോര്‍മന്റ് കമ്പനീസ്, സ്‌ട്രൈക്ക് ഓഫിന് ആപ്ലിക്കേഷന്‍ കൊടുത്ത കമ്പനികള്‍, ഗവ സ്‌ട്രൈക്ക് ഓഫ് ഇനീഷ്യേറ്റ് ചെയ്ത് അവസാനമായ കമ്പനികള്‍, മുതലായവയ്ക്ക് സ്‌കീം ആപ്ലിക്കബിള്‍ അല്ല
ചാര്‍ജ്ജ് റിലേറ്റഡ് ഫോമുകള്‍, ഓതറൈസ്ഡ് ഷെയര്‍ ക്യാപിറ്റല്‍ വര്‍ധിപ്പിക്കാനുള്ള ഫോമുകള്‍ മുതലായവയ്ക്കും സ്‌കീം ആപ്ലിക്കബിള്‍ അല്ല
ഏതെങ്കിലും ഡയറക്ടര്‍ കമ്പനീസ് ആക്ട് പ്രകാരം ഡിസ്‌ക്വാളിഫൈഡ് ആയിട്ടുണ്ടെങ്കില്‍ ആ ഡിസ്‌ക്വാളിഫൈ മാറ്റാന്‍ ഈ സ്‌കീം പ്രയോജനപ്പെടില്ല
എല്ലാ ഡയറക്ടര്‍മാരും ഡിസ്‌ക്വാളിഫൈഡ് ആണെങ്കില്‍ ഒരു പുതിയ ഡയറക്ടറെ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കി ഡയറക്ടറെ നിയമിക്കണം
എന്നിട്ട് സെപ്റ്റംബര്‍ 30നകം ഫയലിംഗ് പൂര്‍ത്തിയാക്കണം
അപ്പീല്‍ അഡ്ജുണിക്കേഷന്‍ മുതലായ നടപടികളെ ഈ സ്‌കീം ബാധിക്കുന്നതല്ല
എല്ലാ കമ്പനി ഡയറക്ടര്‍മാരും എല്‍എല്‍പി പാര്‍ട്ട്‌ണേഴ്‌സും നിങ്ങളുടെ എല്‍എല്‍പിയിലോ കമ്പനിയിലോ പെന്റിങ്ങായിട്ടുള്ള എല്ലാ ഫയലിംഗ്‌സും നടത്തി ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുക