ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ് ഒരു റൗണ്ടിൽ സ്വന്തമാക്കുന്ന ഏറ്റവും വലിയ ഇൻഫെസ്റ്റ്മെന്റായ 860 കോടിയോളം രൂപ നേടി FreshToHome കേരളത്തിലേയും രാജ്യത്തെയാകെയും സ്റ്റാർട്ടപ്പുകളെ പ്രചോദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. സ്വപ്നതുല്ല്യമായ ഈ നേട്ടത്തിലേക്ക് കൊണ്ടെത്തിച്ച സാഹസികവും കഠിനവുമായ കഥ കോഫൗണ്ടറായ മാത്യുജോസഫും ഷാൻ കടവിലും ചാനൽ അയാമിനോട് പങ്കുവെയ്ക്കുന്നു (വീഡിയോ കാണുക)
ഫിഷ് എക്സ്പോർട്ടറിൽ നിന്ന് പിന്നീട് സീ ടു ഹോം എന്ന പച്ച മീൻ വിൽക്കുന്ന ലോകത്തെ ആദ്യത്തെ ഓൺലൈൻ സൈറ്റ് തുടങ്ങി മാത്യു. സാങ്കേതിക പ്രശ്നങ്ങളാൽ ആ ബിസിനസ്സും അവസാനിപ്പിക്കേണ്ടി വന്നു. ഇനി അടുത്തതെന്ത് എന്ന് ആലോചിക്കുമ്പോഴാണ് ബാംഗ്രൂരു നിന്ന് ഷാൻ കടവിലിന്റെ വിളി എത്തുന്നത്. അവിടെയാണ് FreshToHome പിറക്കുന്നത്.
അങ്ങനെ തുടങ്ങിയ ഫ്രഷ് ടു ഹോം, കേരളത്തെക്കൂടാതെ ഡൽഹി, ബാംഗ്ളൂർ പോലെയുള്ള നഗരങ്ങളിലും, ദുബായിലും ശക്തമായ സപ്ളൈചെയിനൊരുക്കിയാണ് ഫ്രഷായി ഉൽപ്പന്നങ്ങൾ വീടുകളിലെത്തിക്കുന്നത്.
ലോകത്തെ വമ്പന്മാരായ നിക്ഷേപകരാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. Investment Corporation of Dubai, ഡവലപ്മെന്റ് ഫിനാൻസ്Corporation (DFC) എന്നീ വമ്പൻ നിക്ഷേപകരെ കൂടാതെ Allana Group, Investcorp, Ascent Capital, എന്നിവർ ഫണ്ടിംഗ് റൗണ്ട് നയിച്ചു.യു എസ് DFC ആദ്യമായാണ് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ ഇക്വിറ്റി സ്റ്റേക്ക് വാങ്ങുന്നത്. Iron Pillar നയിച്ച Series B റൗണ്ടിൽ FreshToHome 19 മില്യൺ ഡോളർ നേടിയിരുന്നു. ഇതോടെ 151 മില്യൺ ഡോളർ നിക്ഷേപമാണ് FreshToHome ആകെ സമാഹരിച്ചത്.
ഫ്രെഷ് വെജിറ്റബിളും, മീനും, ഇറച്ചിയും ഇന്ത്യയയിലെ മറ്റ് നഗരങ്ങളിലും സൗദി അറേബ്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിലും എത്തിക്കാനും ബിസിനസ് വിപുലീകരണത്തിനും ഇൻനെസ്റ്റ്മെന്റ് ഉപയോഗിക്കുകയാണ് FreshToHome എന്ന് കോഫൗണ്ടർ Shan Kadavil വ്യക്തമാക്കി,
മീൻ കച്ചവടം പോലെ ഒട്ടും ഗ്ലാമറല്ലാത്ത ഒരു ബിസിനസ് തുടങ്ങുമ്പോഴും അസാധ്യമായത് ചെയ്യാനും വലിയ സ്വപ്നം കാണാനും മാത്യവും ഷാനും ഉൾപ്പെടെയുള്ള ഫെഷ് ടു ഹോം ടീം ശ്രമിച്ചിരുന്നു